• HOME
  • »
  • NEWS
  • »
  • crime
  • »
  • PARENTS DIE IN THRISSUR AS DRUNK SON HIT THEM WITH AN IRON ROD

മദ്യപിച്ചെത്തിയ മകൻ മാതാപിതാക്കളെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛന് പിന്നാലെ അമ്മയും മരിച്ചു

പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

Murder

Murder

  • Share this:
    തൃശൂർ അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം മകന്റെ അടിയേറ്റ മാതാപിതാക്കളിൽ അമ്മയും മരിച്ചു. തങ്കമണിയാണ് മരിച്ചത്. പിതാവ് കറുത്തേടത്ത് രാമകൃഷ്ണൻ ഇന്നലെ മരിച്ചിരുന്നു. മകൻ പ്രദീപ് മാതാപിതാക്കളെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ ദിവസം രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. കമ്പിപ്പാര ഉപയോഗിച്ച് പ്രദീപ് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ് തളർന്ന ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നാലെ വിദഗ്ധചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ രാമകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല.

    പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സ്വത്തു തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണു സൂചന.

    പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ തലമുടി മുറിച്ചു; യുവാവ് പിടിയിൽ

    പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ തലമുടി മുറിച്ചുമാറ്റിയ യുവാവ് അറസ്റ്റിൽ. പീരുമേട് കരടിക്കുഴി എ വി ടി എസ്റ്റേറ്റിലെ സുനിൽ (23) ആണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽവാസിയായ പെൺകുട്ടിയോട് സുനിൽ പ്രണയാഭ്യർത്ഥനയുമായി എത്തുകയായിരുന്നു. പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതോടെ തർക്കമായി. തർക്കിച്ച് അടുത്തെത്തിയ പ്രതിയോട് കയ്യിൽ കിട്ടിയ കത്രികയെടുത്ത് പെൺകുട്ടി പ്രതിരോധിച്ചതായും പെൺകുട്ടിയുടെ കയ്യിൽ നിന്നും ഇയാൾ ബലമായി കത്രിക പിടിച്ചു വാങ്ങി തലമുടി മുറിച്ചെടുക്കുകയായിരുന്നു എന്നുമാണ് പീരുമേട് പോലീസ് നൽകുന്ന വിവരം.

    Also Read- ടിവി കാണാനെന്ന വ്യാജേനയെത്തി ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചു; അയൽവാസി പിടിയിൽ

    തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ജോലി ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ് തമിഴ്നാട്ടിൽ പോയിരിക്കുകയായിരുന്നു. അമ്മയും സഹോദരനും മാർക്കറ്റിലേക്ക് പോയിരുന്നതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇവർ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പീരുമേട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ സമീപ പ്രദേശത്തുനിന്നും സി ഐ എ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Also Read- സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ സംശയം; ബിനോയ് ക്രൂരകൃത്യം നടത്തിയത് ഇങ്ങനെ
    Published by:Rajesh V
    First published:
    )}