• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭക്ഷണമുണ്ടാക്കാൻ വൈകിയ 12കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

ഭക്ഷണമുണ്ടാക്കാൻ വൈകിയ 12കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

ഭക്ഷണം പാകം ചെയ്യാത്തതിനും വീട്ടിലെ കന്നുകാലികൾക്ക് തീറ്റ നൽകാൻ വൈകിയതിന്‍റെയും ദേഷ്യത്തിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്

  • Last Updated :
  • Share this:
    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാൻ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ ഖല ദാരിമ ഗ്രാമത്തിലാണ് സംഭവം. വിശ്വനാഥാ എക്ക, ഭാര്യ ദില്‍സ എന്നിവരാണ് മകളെ കൊലപ്പെടുത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

    കൊലപാതക ശേഷം മകളെ കാണാനില്ലെന്ന് പരഞ്ഞ് ദമ്പതികൾ പൊലീസിനെ സമീപിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യാത്തതിനും വീട്ടിലെ കന്നുകാലികൾക്ക് തീറ്റ നൽകാൻ വൈകിയതിന്‍റെയും ദേഷ്യത്തിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം.

    Also Read-ഓട്ടോറിക്ഷയിൽ ചെളിവെള്ളം തെറിച്ചതിന് 51 കാരനെ തിരുവോണദിനത്തിൽ കൊലപ്പെടുത്തിയ രണ്ടു പേർക്ക് ജീവപര്യന്തം

    ജൂൺ 28ന്, വിശ്വനാഥ് എക്ക വീട്ടിലെത്തിയപ്പോൾ മകൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും കന്നുകാലികൾക്ക് തീറ്റനൽകിയില്ലെന്നും കണ്ടെത്തി.കുപിതനായ ഇയാൾ മകളെ വടികൊണ്ട് മർദിച്ചു. ഇതിനിടെ പെൺകുട്ടി നിലത്ത് വീഴുകയും തല കല്ലിൽ ഇടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരിച്ചു. ഈ സമയം ഭാര്യ ദില്‍സയും വീട്ടിലുണ്ടായിരുന്നു.

    പിന്നീട് ഇരുവരും ചേർന്ന് മൃദതദേഹം സമീപത്തെ വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് 26ന് വിശ്വനാഥ് എക്ക പൊലീസിനെ സമീപിക്കുകയും തന്റെ മകളുടെ ജീർണിച്ച മൃതദേഹം വനത്തിൽ കിടക്കുന്നുണ്ടെന്നും വസ്ത്രങ്ങളും ചെരിപ്പും ഉപയോഗിച്ച് പെൺകുട്ടിയെ തിരിച്ചറിഞ്ഞതായി പറഞ്ഞു. ഇരുവരെയും തുടർന്ന് ചോദ്യം ചെയ്തെങ്കിലും ആദ്യം കള്ളം പറഞ്ഞു. ഒടുവിൽ മകളെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.

    Also Read-Murder | ‘സംസാരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ചുട്ടുകൊന്ന പെൺകുട്ടിയുടെ അവസാന മൊഴി

    കുറ്റകൃത്യത്തിൽ ഇരുവർക്കും പങ്കുള്ളതായി തെളിഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: