• HOME
 • »
 • NEWS
 • »
 • crime
 • »
 • 'പോടാ' എന്നു വിളിച്ചതിന് മൂന്നര വയസുകാരനെ കെട്ടിയിട്ട് മർദ്ദിച്ചു; അങ്കണവാടി ആയക്കെതിരെ പരാതി

'പോടാ' എന്നു വിളിച്ചതിന് മൂന്നര വയസുകാരനെ കെട്ടിയിട്ട് മർദ്ദിച്ചു; അങ്കണവാടി ആയക്കെതിരെ പരാതി

'പോടാ' എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 • Share this:
  കണ്ണൂര്‍ കിഴുന്നപാറയില്‍ മൂന്നര വയസ്സുകാരനെ അംഗനവാടിയില്‍  (Anganwadi) വെച്ച് ആയ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അംഗനവാടിയിലെ ആയ ബേബിക്കെതിരെയാണ് പരാതി.'പോടാ' എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ (Childline ) നല്‍കിയ പരാതിയില്‍ പറയുന്നു. അംഗനവാടിയില്‍ നിന്ന് തിരിച്ചെത്തിയ മൂന്നര വയസ്സുകാര്‍ ബിലാലിന്റെ കൈയ്യില്‍ പാടുകള്‍ കണ്ട് ഉള്ള ചോദിച്ചപ്പോള്‍ വികൃതി കാട്ടിയതിന് ആയ അടിച്ചെന്നാണ് കുട്ടി പറഞ്ഞത്.

  കുട്ടിയുടെ ബന്ധുവായ മറ്റൊരു കുട്ടിയെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ആണ് ആയ മര്‍ദ്ദിച്ച വിവവരം അറയുന്നത്. തുടര്‍ന്നാണ് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുന്നത്. കുട്ടി പോടാ എന്ന് വിളിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ചുണ്ടില്‍ പച്ചമുളക് തേയ്ക്കാനുള്ള ശ്രമവും നടന്നതായി പരാതിയില്‍ പറയുന്നു.

  അതേ സമയം കുട്ടി വികൃതി കാണിച്ചപ്പോള്‍ വടി ഉപയോഗിച്ച് വിരലിലാണ് അടിച്ചതെന്നും കെട്ടിയിട്ട് മര്‍ദ്ദിച്ചിട്ടില്ലെന്നും അംഗനവാടിയിലെ ആയ ബേബി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അംഗനവാടിയിലെത്തി പരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ  അന്വേഷണം നടന്നു വരുന്നതായി ചൈല്‍ഡ് ലൈനിൻ വൃത്തങ്ങൾ പറഞ്ഞു.

  Assam Encounter | അസമിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പോലീസ് വെടി വെച്ചു കൊന്നു

  അസമിൽ (Assam) 16-കാരിയായ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം (Gang Rape) ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ പോലീസ് ഏറ്റുമുട്ടലിൽ (Police Encounter) കൊല്ലപ്പെട്ടു. ബിക്കി അലി (20) ആണ് ഗുവാഹത്തി (Guwahati) പോലീസ്‌ നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം.

  തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. ഏറ്റുമുട്ടലിനിടെ രണ്ട് വനിതാ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

  Also read- Human sacrifice |ദൈവപ്രീതിക്കായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദിയുടെ നിര്‍ദേശം; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്

  ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തുമായി നാല് തവണ യുവാവിന് വെടിയേറ്റിരുന്നു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിസൾട്ട് പരിശോധിച്ച ശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

  Also read- Pocso Case| No.18 പോക്സോ കേസിൽ അഞ്ജലിയെ വീണ്ടും ചോദ്യം ചെയ്യും; ഫോൺ ഹാജരാക്കാൻ നിർദേശം

  ഗുവാഹത്തി പാന്‍ബസാര്‍ വനിതാ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥ ട്വിങ്കിള്‍ ഗോസ്വാമിയെയും പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കാലിലും കൈയിലും ഇവർക്ക് സാരമായ പരിക്കുകളുണ്ടെന്നും എന്നാൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

  ചൊവ്വാഴ്ച അർധരാത്രിയോടെ ഗുവാഹത്തി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു പ്രതിയും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വിദ്യാർഥിനയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിക്കി അലി ഉൾപ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ ബിക്കിയും നാല് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്.
  Published by:Jayashankar AV
  First published: