മാതാപിതാക്കൾക്കൊപ്പം ചേർന്ന് കാമുകനെ കൊലപ്പെടുത്തി: മൃതദേഹം മറവു ചെയ്തു

മാതാപിതാക്കൾ പങ്കജിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും നേരത്തെ തന്നെ തയ്യാറാക്കിയ കുഴിയിൽ മൃതദേഹം മറവു ചെയ്യുകയുമായിരുന്നു.

News18 Malayalam | news18
Updated: November 5, 2019, 8:01 AM IST
മാതാപിതാക്കൾക്കൊപ്പം ചേർന്ന് കാമുകനെ കൊലപ്പെടുത്തി: മൃതദേഹം മറവു ചെയ്തു
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: November 5, 2019, 8:01 AM IST
  • Share this:
ലക്നൗ: നിയമവിദ്യാര്‍ഥിയായ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകിയായ പെൺകുട്ടിയും മാതാപിതാക്കളും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗസീയബാദ് സ്വദേശി പങ്കജാണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ നിയമ വിദ്യാർഥിയായ പങ്കജിന്റെ കൊലപാതകത്തിൽ കാമുകി അങ്കിത, ഇവരുടെ മാതാപിതാക്കളായ ഹരിഓം, സുലേഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട്.

തന്റെ വീട്ടില്‍ ട്യൂഷന്‍ പഠിക്കാനെത്തുന്ന അങ്കിതയുമായി പങ്കജ് പ്രണയത്തിലായിരുന്നു. പലതവണ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു.  ഇത് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാർ ഇയാളെ കൊല്ലാൻ പദ്ധതിയിട്ടത്. പല വഴികളിലൂടെ ഒരു വിധത്തില്‍ അങ്കിതയെയും പദ്ധതിയിൽ പങ്കാളിയാക്കിയെന്നും മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് മാതാപിതാക്കളുടെ ആവശ്യപ്രകാരം വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് അങ്കിത പങ്കജിനെ വിളിച്ചു വരുത്തി.

Also Read-പശു മാതാവാണ്; മാതാവിനെ കൊല്ലുന്നത് സഹിക്കാനാവില്ലെന്ന് BJP നേതാവ്

ഗിരിധർ എൻക്ലേവ് കോളനിയിലുള്ള വീട്ടിലെത്തിയ യുവാവിനെ അങ്കിത ബേസ്മെന്റിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് അവിടെ മറഞ്ഞു നിന്നിരുന്ന മാതാപിതാക്കൾ പങ്കജിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും നേരത്തെ തന്നെ തയ്യാറാക്കിയ കുഴിയിൽ മൃതദേഹം മറവു ചെയ്യുകയുമായിരുന്നു.

പങ്കജിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതോടെ അങ്കിതയും കുടുംബവും ഒളിവിൽ പോവുകയായിരുന്നു. എന്നാൽ സഹീബബാദ് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇവര്‍ പൊലീസ് പിടിയിലായി. ഒരു സൈബർ കഫേയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിലാണ് ഹരിഓം, പങ്കജിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ സത്യാവസ്ഥ പുറത്തു വരികയായിരുന്നു.

First published: November 5, 2019, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading