ഹൈദരാബാദ്: മദ്യത്തിന് അടിമയായ മകന്റെ ശല്യം സഹിക്കാന്‍ വയ്യാതെ മാതാപിതാക്കള്‍ 23കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മറ്റു രണ്ടു മക്കളുടെ കൂടി സഹായത്തോടെയാണ് മാതാപിതാക്കള്‍ യുവാവിനെ കൊലപ്പെടുത്തിയത്.
തെലങ്കാന രാജണ്ണ സിര്‍സില ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. 23 വയസ്സുള്ള നിഖിലിനെ മാതാപിതാക്കളായ ജി ബാലയ്യ ഗൗഡും ലാവണ്യയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു നിഖില്‍. ഇതുമൂലം മകന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് കടുംകൈ ചെയ്യാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വീട്ടില്‍ വന്ന് നിഖില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
ഒമാനിലും മലേഷ്യയിലും മൂന്ന് വര്‍ഷക്കാലം പൊലീസ് ഉദ്യോഗസ്ഥനായിരുന്നു നിഖില്‍. രണ്ടുവര്‍ഷം മുന്‍പ് നാട്ടിലെത്തിയ നിഖില്‍ പിന്നീട് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി പതിവായി പ്രശ്നം ഉണ്ടാക്കുന്ന മകനെ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്ന് അപേക്ഷിച്ച് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.
തിങ്കളാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ നിഖില്‍ മാതാപിതാക്കളുമായി വഴക്കുണ്ടാക്കി. നിഖില്‍ ഉലക്ക കൊണ്ട് അച്ഛനെ ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അച്ഛന് മകനെ അതേ ഉലക്ക കൊണ്ട് തന്നെ തിരിച്ചു തല്ലി. ഇതില്‍ കുപിതനായ നിഖില്‍ വീണ്ടും ആക്രമിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കള്‍ മറ്റു മക്കളുടെ സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Crime News | മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി ഒളിവിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത മക്കളെ മർദ്ദിച്ചയാളെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു. ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലാണ് സംഭവം. പേത്തൊട്ടി സ്വദേശി പുളിയ്ക്കല്‍ പ്രസാദിനാണ് വെട്ടേറ്റത്. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മീന്‍ വിറ്റ വകയില്‍ ലഭിയ്ക്കാനുള്ള പണം, ആവശ്യപെട്ട്, പ്രസാദിന്റെ അടുത്തേയ്ക്ക് രാജേഷ് മക്കളെ പറഞ്ഞയച്ചിരുന്നു. എന്നാല്‍ പണം നല്‍കാതെ, പ്രസാദ്, രാജേഷിന്റെ മക്കളെ മര്‍ദ്ദിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ, രാജേഷ് വാഹനത്തില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്, പ്രസാദിന്റെ കൈയില്‍ വെട്ടി പരുക്കേല്‍പ്പിച്ചു.
മീന്‍ വെട്ടുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ പ്രസാദ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. മര്‍ദ്ദനമേറ്റ കുട്ടികള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രാജേഷ് ഒളിവില്‍ പോയി. ശാന്തന് പാറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.