നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • താനെയിൽ പകുതി കത്തിയ നിലയിൽ യുവതിയുടെ ശരീരം: കൊലപാതകമെന്ന് സംശയം

  താനെയിൽ പകുതി കത്തിയ നിലയിൽ യുവതിയുടെ ശരീരം: കൊലപാതകമെന്ന് സംശയം

  മുഖം തിരിച്ചറിയാനാവത്ത വിധം കരിഞ്ഞിരുന്നു

  murder

  murder

  • News18
  • Last Updated :
  • Share this:
   താനെ: മഹാരാഷ്ട്രയിൽ പകുതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരം കണ്ടെത്തി. താനെ തിത്വാലയിലെ റയാ ബ്രിഡ്ജിന് സമീപത്ത് നിന്നാണ് 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം പകുതി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാവത്ത വിധം കരിഞ്ഞിരുന്നതായാണ് പൊലീസ് വ‍ൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

   Also Read-റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ഒമ്പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു

   ഈ ഞായറാഴ്ചയാണ് ബ്രിഡ്ജിന് സമീപം ശരീരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകശേഷം കുറ്റം ഒളിപ്പിക്കുന്നതിനായി ശരീരം കത്തിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

   First published:
   )}