നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Saudi Riyal Seized | ഹൈദരാബാദ് വിമാനത്താവളത്തിൽ 34.49 ലക്ഷം രൂപയുടെ സൗദി റിയാലുമായി യാത്രക്കാരൻ പിടിയിൽ

  Saudi Riyal Seized | ഹൈദരാബാദ് വിമാനത്താവളത്തിൽ 34.49 ലക്ഷം രൂപയുടെ സൗദി റിയാലുമായി യാത്രക്കാരൻ പിടിയിൽ

  സിഐഎസ്എഫ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ യാത്രക്കാരന്‍ തന്റെ ലഗേജിന്റെ രഹസ്യ അറയില്‍ കറന്‍സി ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു

  • Share this:
   ഹൈദരാബാദിലെ (Hyderabad) രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (Rajiv Gandhi International Airport) നിന്ന് ഷാര്‍ജയിലേക്ക് (Sharjah) യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് നസീര്‍ (24) എന്ന ഇന്ത്യന്‍ പൗരനില്‍ (Indian Citizen) നിന്ന് 34.49 ലക്ഷം രൂപയുടെ സൗദി റിയാല്‍ (Saudi Riyal) പിടികൂടി.

   2022 ജനുവരി 3 തിങ്കളാഴ്ച രാത്രി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വെച്ച് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനിരിക്കുകയായിരുന്നു നസീര്‍.

   സംശയം തോന്നിയ സിഐഎസ്എഫ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ യാത്രക്കാരന്‍ തന്റെ ലഗേജിന്റെ രഹസ്യ അറയില്‍ കറന്‍സി ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.

   കൂടുതല്‍ അന്വേഷണത്തിനും നടപടികള്‍ക്കുമായി വിമാനത്താവളത്തില്‍ വെച്ച് നസീറിനെ കറന്‍സി സഹിതം ഹൈദരാബാദ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വിദേശ കറന്‍സി കടത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

   കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൈദരാബാദ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗിലെ പണം എങ്ങനെ കണ്ടെത്തിയെന്ന് കാണിക്കുന്ന ഒരു വീഡിയോ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

   രണ്ടാഴ്ച മുമ്പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒരു യാത്രക്കാരനില്‍ നിന്ന് 8 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സി കണ്ടെടുത്തിരുന്നു.

   ഇന്‍ഡിഗോ 6ഇ 1405 വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകുകയായിരുന്ന ഒരു പുരുഷ യാത്രക്കാരനില്‍ നിന്ന് 8,00,795 രൂപ വിലമതിക്കുന്ന 25,000 സൗദി റിയാലും 22,500 യുഎഇ ദിര്‍ഹവും കണ്ടെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

   ഡിസംബര്‍ ഒന്നിനും സമാനമായ സംഭവം വിമാനത്താവളത്തില്‍ നടന്നിരുന്നു. ദുബായിലേക്ക് പോവുകയായിരുന്ന രണ്ട് പുരുഷ യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇരുവരില്‍ നിന്നും 17.75 ലക്ഷം രൂപ വിലമതിക്കുന്ന 89,500 സൗദി അറേബ്യന്‍ റിയാലും 2,900 യുഎഇ ദിര്‍ഹവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

   Arrest |റെയില്‍വേ സ്റ്റേഷനിലെ 'തോക്കു ചൂണ്ടി കവര്‍ച്ച നാടകം'; ജീവനക്കാരനും ഭാര്യയും അറസ്റ്റില്‍

   നവംബര്‍ 22ന് ഷാര്‍ജയിലേക്ക് പോയ രണ്ട് സ്ത്രീ യാത്രക്കാരില്‍ നിന്ന് 11.49 ലക്ഷം രൂപ വിലമതിക്കുന്ന 55,000 യുഎഇ ദിര്‍ഹവും 970 യുഎസ് ഡോളറും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. നേരത്തെ നവംബര്‍ എട്ടിന് 12.54 ലക്ഷം രൂപ വിലമതിക്കുന്ന 65,000 സൗദി അറേബ്യന്‍ റിയാലുമായി ദുബായിലേക്ക് പോയ ഒരു പുരുഷ യാത്രക്കാരനെ പിടികൂടിയിരുന്നു.

   ഒക്ടോബര്‍ 24ന് അബുദാബിയിലേക്കുള്ള ഒരു വനിതാ യാത്രക്കാരിയില്‍ നിന്ന് 9.77 ലക്ഷം രൂപ വിലമതിക്കുന്ന സൗദി റിയാല്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഒക്ടോബര്‍ 31 ന് ഒരു യാത്രക്കാരനില്‍ നിന്ന് 9.78 ലക്ഷം രൂപ വിലമതിക്കുന്ന സൗദി റിയാലാണ് കണ്ടെടുത്തത്.

   Actor assault case | നടിയെ അക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം
   Published by:Jayashankar AV
   First published: