ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസിനുനേരെ അതിക്രമം കാട്ടിയ യാത്രക്കാരൻ പിടിയിൽ. അമൃത്‌സർ വിമാനത്താവളത്തിൽ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനെ ശല്യപ്പെടുത്തിയതിന് ഒരാളെ പിടികൂടിയത്. മുഹമ്മദ് ഡാനിഷ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.
ഉത്തർപ്രദേശിലെ കാൺപൂർ നിവാസിയായ ഡാനിഷ് രാവിലെ 6.15 ന് ലഖ്‌നൗവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിൽ കയറി. ശ്രീനഗറിലേക്ക് പോവുകയായിരുന്നു വിമാനം അമൃത്സറിൽ 1 മണിക്കൂർ നിർത്തി. യാത്രയ്ക്കിടെ ഇയാൾ എയർ ഹോസ്റ്റസുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് ലൈംഗികമായി ചുവയോടെ പെരുമാറിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് എയർ ഹോസ്റ്റസ് ഫ്ളൈറ്റ് ക്യാപ്റ്റനെ വിവരം ധരിപ്പിച്ചു. അദ്ദേഹം അമൃത്സർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോളിലേക്ക് വിവരം കൈമാറി.
ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ കയറി ഡാനിഷിനെ പിടികൂടി. പ്രതികക്കെതിരെ അമൃത്‍സർ എയർപോർട്ട് സബ് ഇൻസ്പെക്ടർ പർഗത് സിങ്ങിന് ഔദ്യോഗിക പരാതി നൽകിതോടെ സെക്ഷൻ 509 പ്രകാരം കേസെടുത്തു. സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. ഐപിസി സെക്ഷൻ 509 ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ ഡാനിഷിനെ ഉടൻ ജാമ്യത്തിൽ വിട്ടു. വിമാനത്താവളത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് ശ്രീനഗറിലേക്കുള്ള വിമാനം 15 മിനിറ്റോളം വൈകി.
English Summary: A resident of Uttar Pradesh, who was travelling on an IndiGo airlines flight, was arrested – and later given bail – after he allegedly misbehaved with an air hostess. The incident took place on Friday onboard flight 6E6075, which flies between Srinagar and Lucknow with a stopover at Amritsar from both sides.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.