തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യാത്രക്കാരിയ്ക്ക് നേരെ അതിക്രമം നടത്തിയ യാത്രക്കാരൻ പൊലീസ് കസ്റ്റഡിയിൽ. മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. നാവായിക്കുളം സ്വദേശി രമേഷ് കുറുപ്പിനെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുതത്തു.
മദ്യലഹരിയിൽ യാത്രക്കാരിയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തു, തൊട്ടടുത്തുണ്ടായ ഭര്‍ത്താവ് ഇയാളെ പിടിച്ചുമാറ്റിയെങ്കിലും രണ്ടും പേരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇത് സംഘർഷത്തിലേക്ക് നീങ്ങി. യാത്രക്കാരിയുടെ ഭർത്താവ് രമേഷ് കുറുപ്പിന്‍റെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചു.
ഇതോടെ രമേഷിനെ മറ്റു യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടിച്ച് മാറ്റി. വിമാനം ഇറങ്ങിയശേഷം ക്യാപ്റ്റന്‍ അറിയിച്ചതനനുസരിച്ച് സിഐഎസ്എഫ് അംഗങ്ങൾ വിമാനത്തില്‍ നിന്ന് പിടികൂടി. തുടർന്ന് വലിയതുറ പൊലീസിന് കൈമാറുകയും ചെയ്തു. പരാതിയില്ലെന്ന് യുവതി അറിയിച്ചെങ്കിലും വിമാവനത്താവളത്തിലെ മാനേജരുടെ പരാതിയിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.