കൊച്ചി: നിയമവിരുദ്ധമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിൽ എത്തിച്ച വൈദികൻ അറസ്റ്റിൽ. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറും ഇൻഡിപെൻഡന്റ് പെന്തകോസ്ത് ചർച്ച് വൈദികൻ ജേക്കബ് വർഗീസിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത 12 പെണ്‍കുട്ടികളെയാണ് കേരളത്തിൽ എത്തിച്ചത്. സംഭവത്തിൽ ഇടനിലക്കാരെ നേരത്തെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവരാണ് അറസ്റ്റിലായ ഇടനിലക്കാർ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികൻ അറസ്റ്റിലായത്.
റെയിൽവേ സ്റ്റേഷനിൽ കുട്ടികളുമായി എത്തിയ ലോകേഷ് കുമാറിനയും ശ്യാം ലാലിനെയും സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. കസ്റ്റഡിയിലെടുത്തവരെ ഇന്നലെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികന്‍ അറസ്റ്റിലായിരിക്കുന്നത്.
പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നത്. കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.