പാസ്റ്റർ അറിഞ്ഞില്ല! അത് വനിതാ പൊലീസായിരുന്നുവെന്ന്; ഒടുവിൽ അറസ്റ്റിലുമായി

സുവിശേഷ പ്രാസംഗികനാണ് മോശംപെരുമാറ്റത്തിന് അറസ്റ്റിലായത്.

News18 Malayalam | news18-malayalam
Updated: January 21, 2020, 10:15 PM IST
പാസ്റ്റർ അറിഞ്ഞില്ല! അത് വനിതാ പൊലീസായിരുന്നുവെന്ന്; ഒടുവിൽ അറസ്റ്റിലുമായി
അറസ്റ്റിലായ ഷമീർ പാസ്റ്റർ
  • Share this:
കൊല്ലം: വനിതാ പൊലീസുകാരിയെന്ന് അറിയാതെ യുവതിയോട് മോശമായി പെരുമാറിയ പാസ്റ്റർ അറസ്റ്റിൽ. ഷമീർ പാസ്റ്ററാണ് അറസ്റ്റിലായത്. സംഭവം ഇങ്ങനെ- കൊല്ലം നഗരത്തിലൂടെ ഷമീർ പാസ്റ്റർ രാത്രി സഞ്ചരിക്കുകയായിരുന്നു. ഈ സമയം  രണ്ട് യുവതികൾ നിൽക്കുന്നത് കണ്ടു.

മെല്ലെ ഒരു യുവതിക്കടുത്ത് ചെന്ന് പാസ്റ്റർ ചോദിച്ചു - " കൂടെപ്പോരുന്നോ ". വനിതാ പോലീസുകാരായിരുന്നുവെന്ന് പാസ്റ്റർക്ക് മനസ്സിലായില്ല. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി സുവിശേഷ പ്രാസംഗികന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പോലീസാണ് പാസ്റ്ററിനെ അറസ്റ്റു ചെയ്തത്.

Also Read- യുവതിയുടെ കുളിമുറിയിൽ കയറിയ പാമ്പിനെ തന്ത്രപരമായി പുറത്തിറക്കി പോലീസ്

മതപരിവർത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ് ഷമീർ പാസ്റ്റർ. പ്രാർത്ഥിക്കാൻ സ്ഥലം നൽകാത്തതിനാലാണ് പുറ്റിങ്ങൽ അപകടം ഉണ്ടായതെന്ന് നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദമായിരുന്നു. തല്ലു കിട്ടുമെന്നായപ്പോൾ അത് നിറുത്തി. മോശം പെരുമാറ്റത്തിന് സഭയിൽ നിന്നും പാസ്റ്റർക്കെതിരെ പരാതികൾ ഉയർന്നിരുന്നു.

സ്ത്രീകളുടെ രാത്രി നടത്തത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം. പാസ്റ്ററെ പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.
First published: January 21, 2020, 10:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading