• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case | വിതുരയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

Pocso Case | വിതുരയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

പീഡനശ്രമം പുറത്തുപറയരുതെന്ന് പാസ്റ്റര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിതുരയില്‍ 12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനെയാണ് (68) പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പാണ് കുട്ടിയുടെ കൂട്ടുക്കാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ ഇയാള്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ബെഞ്ചമിന്‍ പിടിയിലായത്.

    പീഡനശ്രമം പുറത്തുപറയരുതെന്ന് പാസ്റ്റര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം സഹോദരിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗ് വിധേയമാക്കിയപ്പോഴാണ് 12 വയസ്സുക്കാരിയുടെ ദുരനുഭവം വെളിപ്പെടുത്തിയത്.

    തുടര്‍ന്ന് സി.ഡബ്ല്യു.സി വിതുര പോലീസിന് പരാതി നല്‍കുകയായിരുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.

    14കാരനെ പീഡിപ്പിച്ച കേസിൽ 54കാരന് മൂന്നര വർഷം കഠിന തടവും 20000 രൂപ പിഴയും



    തിരുവനന്തപുരം: പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54കാരന് മൂന്നര വർഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ. പ്രതിയായ നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടിയാൻക്കോട് വാർഡിൽ പിണ്ണാറക്കര പുത്തൻവീട്ടിൽ സുകു (52) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശനാണ് വിധിച്ചത്.

    2016 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടി സ്കൂർ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. പേരുർക്കട പെട്രോൾ പമ്പിന് സമീപത്തുള്ള ഒരു ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പല ദിവസങ്ങളിൽ കുട്ടിയുമായി പരിചയഭാവം കാണിച്ച് പ്രതി ചിരിക്കുമായിരുന്നു. സംഭവ ദിവസം പ്രതി തന്ത്രപൂർവ്വം കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിക്കുകയായിരുന്നു.

    പ്രതിയെ തള്ളി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി റോഡിൽ നിന്ന് കരയുമ്പോൾ ഇത് കണ്ട ഒരാൾ കുട്ടിയുടെ വീട്ടിൽ അറിയിച്ചു. കുട്ടിയുടെ അച്ഛൻ സ്ഥലത്ത് എത്തി പേരുർക്കട പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

    പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പിഴ തുക കുട്ടിക്ക് നൽക്കാൻ കോടതി വിധിയിൽ പറയുന്നു.പ്രോസിക്യൂഷൻ എഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.
    Published by:Arun krishna
    First published: