• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രാർത്ഥനയ്ക്കെത്തിയ വീട്ടിലെ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റർ കുറ്റക്കാരൻ; ശിക്ഷ ഓഗസ്റ്റ് 25ന്

പ്രാർത്ഥനയ്ക്കെത്തിയ വീട്ടിലെ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റർ കുറ്റക്കാരൻ; ശിക്ഷ ഓഗസ്റ്റ് 25ന്

പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്

  • Last Updated :
  • Share this:
    മലപ്പുറം: പ്രാർഥനയ്ക്കെത്തിയ വീട്ടിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ പാസ്റ്റർ കുറ്റക്കാരനാണെന്ന് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശ് (51) ആണ് പ്രതി. ഇയാളുടെ ശിക്ഷ ഈ മാസം 25 വിധിക്കും. 2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.

    പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. വീട്ടിലെ രണ്ടു കുട്ടികള്‍ക്ക് ബാധ കയറിയിട്ടുണ്ടെന്നും ഇതിന് പ്രാര്‍ത്ഥന ആവശ്യമാണെന്നും ഇയാൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. പ്രാര്‍ത്ഥനക്കായി വീട്ടിലെത്തിയ പ്രതി അടച്ചിട്ട മുറിയിൽവെച്ച് കുട്ടിയെ മാനഭംഗപ്പെടുത്തി. പിറ്റേന്ന് പ്രത്യേക പ്രാര്‍ത്ഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ട് പോയി ബലാല്‍സംഗം ചെയ്തു. മാര്‍ച്ച് എട്ടിന് പതിമൂന്നുകാരിയായ പെൺകുട്ടിയുടെ ബന്ധുവായ ബാബുവിന്റെ ആനമങ്ങാടുള്ള വീട്ടില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

    ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്ത്ത് ലീഡേഴ്‌സ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാസ്റ്ററെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതി ഇതുവരെ ഒരു ചര്‍ച്ചിലും ജോലി ചെയതിട്ടില്ല. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

    മഞ്ചേരി സി ഐയായിരുന്ന സണ്ണിചാക്കോയുടെ നേതൃത്വത്തില്‍ എസ് ഐ എസ് ബി കെലാസ്‌നാഥ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം 2016 മാര്‍ച്ച് 22നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.

    English Summary- The Manjeri Special Pocso Court found the fake pastor guilty of raping a girl who had come to pray. The accused is Jos prakash (51), Balaramapuram, Mudavoorpara, Kattukulathinkara, Thiruvananthapuram. His Verdict will be pronounced on the 25th of this month. The incident took place on February 17 and 18, 2016 near Perinthalmanna.
    Published by:Anuraj GR
    First published: