• HOME
  • »
  • NEWS
  • »
  • crime
  • »
  • പട്ടിയെ വിട്ട് മറുവിഭാഗത്തെ ആക്രമിച്ച ഗുണ്ടകളായ സൂര്യനും ചന്ദ്രനും വീട് കയറി തിരിച്ചടിച്ച് അമ്മയെ കൊന്നവരിൽ ഒരാളും കസ്റ്റഡിയിൽ

പട്ടിയെ വിട്ട് മറുവിഭാഗത്തെ ആക്രമിച്ച ഗുണ്ടകളായ സൂര്യനും ചന്ദ്രനും വീട് കയറി തിരിച്ചടിച്ച് അമ്മയെ കൊന്നവരിൽ ഒരാളും കസ്റ്റഡിയിൽ

സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു

  • Share this:

    പത്തനംതിട്ട: അടൂർ എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

    ഇതിനിടെ കൊല്ലപ്പെട്ട സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുജാതയുടെ ശവസംസ്കാരം കഴിഞ്ഞ ഉടനെയായിരുന്നു പൊലീസ് ഇവരെ കസ്റ്റഡ‍ിയിൽ എടുത്തത്.

    വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്. ഇവരിൽ 12പേരെ പൊലീസ് തിരിച്ചറിഞ്ഞു. സുജാതയുടെ മക്കളെ മർദിക്കാനാണ് സംഘം മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണം. സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

    Also Read- സ്വാമി സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ അഗ്നിക്കിരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ

    സംഘർഷത്തിൽ ഏനാത്ത് പൊലീസും കൊലപാതകത്തിന് അടൂർ പൊലീസും കേസെടുത്തു. രണ്ട് സംഭവങ്ങളും ചേർത്ത് അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്ത് പേരുടെ സംഘം കേസ് അന്വേഷിക്കും. സംഭവത്തിന് ദൃക്സാക്ഷിയായ അയൽവാസി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

    കഴിഞ്ഞ ദിവസം രാത്രിയിലാണ് പതിനഞ്ചോളം പേരടങ്ങിയ സംഘം കാപ്പാ കേസ് പ്രതിയായ സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സുജാത. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ സുജാതയുടെ തലയ്ക്കും മുഖത്തും അടിയേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് സുജാത മരിച്ചത്.

    Also Read- പോക്സോ കേസിൽ പ്രതിയായ റിട്ട. എസ്.ഐ അതിജീവിതയുടെ വീട്ടിൽ മരിച്ച നിലയിൽ

    ശനിയാഴ്ച രാത്രിയിൽ സൂര്യലാലും സഹോദരൻ ചന്ദ്രലാലും അടങ്ങുന്ന സംഘം ഏനാദിമംഗലത്തെ കുറുമ്പക്കര മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടിരുന്നു. മണ്ണെടുത്ത ആൾക്ക് വേണ്ടി സൂര്യലാലും ചന്ദ്രലാലും മറുഭാഗത്തെ അക്രമിച്ചു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വീട് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

    Published by:Rajesh V
    First published: