• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized| ന്യൂ ഇയർ ആഘോഷങ്ങൾക്കായി കൊണ്ടുവന്ന രണ്ടരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

Drug Seized| ന്യൂ ഇയർ ആഘോഷങ്ങൾക്കായി കൊണ്ടുവന്ന രണ്ടരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ രണ്ട് യുവാക്കളിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്

  • Last Updated :
  • Share this:
    കൊല്ലം (Kollam) പത്തനാപുരത്ത് (Pathanapuram) ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് ലഹരി പകരാൻ ആന്ധ്രയിൽ നിന്നെത്തിച്ച ഹാഷിഷ് ഓയിൽ (hashish oil) പത്തനാപുരം പൊലീസ് (Pathanapuram police) പിടികൂടി. പിടിച്ചെടുത്ത ഓയിലിന് വിപണിയിൽ രണ്ടര കോടി രൂപ വിലമതിക്കും. കായംകുളത്ത് നിന്നും ടാക്സി ഓട്ടോ മാർഗ്ഗം പത്തനാപുരത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി യുവാക്കളെ പോലീസ് പിടികൂടിയത്.

    Also Read- Arrest| പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പരോളിലിറങ്ങിയ പ്രതി 78 വയസുള്ള വയോധികയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ

    റൂറൽ എസ് പി കെ ബി രവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരിവിരുദ്ധ സ്ക്വാഡും പത്തനാപുരം പൊലീസും ചേര്‍ന്ന് ജില്ലാ അതിര്‍ത്തിയായ കല്ലുംകടവില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷുമായി രണ്ടു യുവാക്കള്‍ പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍മാർഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും വാടകയ്ക്ക് വിളിച്ച ഓട്ടോറിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്.

    Also Read- Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

    രഹസ്യ വിവരത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ പൊലീസ് വാഹനപരിശോധന നടത്തി വരികയായിരുന്നു. ഓട്ടോ റിക്ഷയിൽ രണ്ട് ബാഗുകളിലായിട്ടാണ് ഹാഷിഷ് ഒളിപ്പിച്ചുരുന്നത്. വിശാഖപ്പട്ടണം സ്വദേശികളായ 27 വയസ്സുള്ള ശ്രാവണ്‍കുമാര്‍, കോളജ് വിദ്യാര്‍ത്ഥിയായ 22 കാരൻ ഡി രാമു എന്നിവരാണ് പിടിയിലായത്.

    Also Read- Attack on Girl| 'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ കടയുടമ

    പത്തനാപുരത്ത് ആര്‍ക്ക് വേണ്ടിയാണ് ഹാഷിഷ് കൊണ്ടുവന്നത് എന്നതിനെപറ്റി പ്രതികളുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഉൾപ്പെടെ കസ്റ്റഡിയിൽ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്. റൂറല്‍ പൊലീസ് മേധാവി കെ ബി രവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനാപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയക്യഷ്ണന്‍, റൂറല്‍ ഡാന്‍സാഫ് ടീം എസ് ഐമാരായ ബിജു പി കോശി, ശിവശങ്കരപിള്ള, അനില്‍കുമാര്‍, അജയകുമാര്‍, രാധാക്യഷ്ണ പിള്ള, പത്തനാപുരം സ്റ്റേഷനിലെ എസ് ഐ മാരായ മധുസൂദനന്‍, രവീന്ദ്രന്‍ നായര്‍, രാജേഷ്, സിപിഒ മാരായ രഞ്ജിത്ത്, ഹരിലാല്‍, റിയാസ്, ശബരി, ഗിരീഷ് എന്നിവര്‍ പരിശോധനയ്ക്കും അറസ്റ്റിനും നേത്യത്വം നല്‍കി.
    Published by:Rajesh V
    First published: