കൊല്ലം: ധനകാര്യസ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി. 'പത്തനാപുരം ബാങ്കേഴ്സ്' എന്ന ധനകാര്യ സ്ഥാപനത്തില്‍ മോഷണം നടന്നത്. പൂട്ട് കുത്തിത്തുറന്ന് 'പൂജ' നടത്തിയ ശേഷമായിരുന്നു സ്വര്‍ണ്ണവും പണവും മോഷ്ടിച്ചത്. പത്തനാപുരം പാടം സ്വദേശി ഫൈസല്‍ രാജാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നഷ്ടപ്പെട്ട സ്വര്‍ണവും പണവും പ്രതിയില്‍ നിന്നും പിടിച്ചെടുത്തു. ഒരു മരത്തിന്റെ മുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു തൊണ്ടി മുതലായ സ്വര്‍ണ്ണാഭരണങ്ങള്‍. കഴിഞ്ഞ മാസം 15 നാണ് പത്തനാപുരത്ത് സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ പൂട്ട് കുത്തി തുറന്ന് സ്ട്രോംഗ് റൂമിലുണ്ടായിരുന്ന സ്വര്‍ണവും പണവും പ്രതി മോഷ്ടിച്ചത്.
രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 38 ലക്ഷം രൂപയുടെ സ്വര്‍ണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നായിരുന്നു ഉടമയുടെ പരാതി. മോഷണത്തിന് മുമ്പ് പൂജ നടത്തിയിരുന്നതിന്റെ തെളിവ് ലഭിച്ചുിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള കവര്‍ച്ചാസംഘങ്ങള്‍ ചെയ്യുന്നത് പോലെ മദ്യവും ശൂലവും നാരങ്ങയുമെല്ലാം വെച്ച് വിളക്കുതെളിയിച്ചായിരുന്നു പൂജ. പൊലീസ് നായ് മണം പിടിക്കാതിരിക്കാന്‍ മുറിയില്‍ മുടിയും വിതറിയിട്ടു.
സംഭവദിവസം പ്രദേശത്തെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. മോഷണം നടന്ന ദിവസം പത്തനാപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചയാളുടെ ഫോണ്വിളികളിലാണ് പോലീസിന് സംശയമുണര്‍ന്നത്.
അതിനിടെ, ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായതോടെ സ്ഥാപനത്തിന്റെ ഉടമ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയുടെ നാടകീയമായ കീഴടങ്ങല്‍. പോലീസ് തന്റെ പിന്നാലെയുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രതി ഇതോടെ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.