ഖാണ്ട്വ: അലോപതി മരുന്ന് മാറി കുത്തിവെച്ച് രോഗി മരിച്ച സംഭവത്തില്‍ ഹോമിയോ ഡോക്ടര്‍ പിടിയില്‍. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം. ദീപക് വിശ്വകര്‍മ എന്നയാളാണ് പിടിയിലായത്. സിന്ധി കോളനിയില്‍ ക്ലിനിക് നടത്തുകയായിരുന്നു ഇയാള്‍.
വ്യാപാരിയായ ഈശ്വര്‍ സിങ് ചൗഹാനാണ് ഇയാള്‍ ഇന്ജക്ഷന് മാറി കുത്തിവെച്ചത്. രോഗിയില്‍ അലോപ്പതി മരുന്ന് കുത്തിവെക്കുകയായിരുന്നു. ഇന്ജക്ഷന് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രോഗിയ്ക്ക് അണുബാധയുണ്ടായി.
Arrest | കുത്തിവെപ്പ് മാറി നല്കി; രണ്ടു വയസ്സുകാരന് മരിച്ചു; നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റില്‍
മുംബൈ: കുത്തിവെപ്പ് മാറി നല്‍കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുകാരന് മരിച്ചു. മുംബൈ ഗോവണ്ടിയിലെ നഴ്സിങ് ഹോമിലാണ് സംഭവം. സംഭവത്തില്‍ മുംബൈയില്‍ നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റ് ചെയ്തു. നഴ്സിന് പകരം നഴ്സിങ് ഹോമിലെ 17 വയസുള്ള തൂപ്പുകാരിയാണ് കുത്തിവെപ്പെടുത്തത്.
പനിയെ തുടര്‍ന്ന് നൂര്‍ നഴ്സിഹ് ഹോമിലെത്തി രണ്ടു വയസുകാരന് താഹ ഖാനാണ് നഴ്സിന് പകരം തൂപ്പുകാരി കുത്തിവെച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താഹ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. പതിനേഴുകാരിയായ തൂപ്പുകാരിയോടൊപ്പം ഡോക്ടറേയും റെസിഡന്റ് മെഡിക്കല്‍ ഓഫീസറേയും നഴ്സിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം 16-കാരനായ മറ്റൊരു രോഗിക്ക് അസിത്രോമൈസിന്‍ കുത്തിവെയ്ക്കേണ്ടിവന്നിരുന്നു. നഴ്സ് ഇതില്‍ അലംഭാവം കാട്ടിയതോടെ തൂപ്പുകാരി ഇന്ജക്ഷന് നല്‍കുകയായിരുന്നു. എന്നാല്‍ 16 കാരന് പകരം രണ്ടു വയസുകാരനാണ് ഇന്ജക്ഷന് നല്‍കിയത്. തൂപ്പുകാരിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവൈനന്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.