HOME » NEWS » Crime » PATIENT SET ON FIRE AT HOSPITAL IN MADHYA PRADESH

ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും മതിയായില്ല; ആശുപത്രിയിലെത്തി രോഗിയെ തീകൊളുത്തി

മർദനത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളെയാണ് വീണ്ടും ആക്രമിച്ചത്.

News18 Malayalam | news18-malayalam
Updated: June 12, 2021, 2:44 PM IST
ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും മതിയായില്ല; ആശുപത്രിയിലെത്തി രോഗിയെ തീകൊളുത്തി
ScreenGrab
  • Share this:
ഭോപ്പാൽ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മർദനത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളെയാണ് വീണ്ടും ആക്രമിച്ചത്.

ദാമോദർ കോരി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ മിലൻ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ തന്നെയാണ് ദാമോദർ കോരിയെ നേരത്തേയും ആക്രമിച്ചത്. ഇതേ തുടർന്നാണ് ദാമോദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.


വ്യാഴാഴ്ച്ചയാണ് മിലൻ രാജക് ആശുപത്രിയിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ എത്തുന്നതും ദാമോദറിനെ തീകൊളുത്തുന്നതുമെല്ലാം വ്യക്തമായി കാണാം. കയ്യിൽ ലൈറ്ററും പെട്രോളുമായിട്ടായിരുന്നു ഇയാൾ എത്തിയത്. തുടർന്ന് ദാമോദറിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

You may also like:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ടോക് താരം അറസ്റ്റിൽ

തീപടർന്നതോടെ പ്രാണരക്ഷാർത്ഥം ദാമോദർ ആശുപത്രിയുടെ പുറത്തേക്ക് ഓടുന്നതും ഇതിനിടയിൽ മിലൻ രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ദാമോദർ കോരി ബുന്ദേൽകണ്ഡ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

കൊലപാതക കുറ്റം ചുമത്തിയാണ് മിലനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും ദാമോദറിന്റെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് മിലനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

You may also like:'ഏറെക്കാലത്തെ ആഗ്രഹം'; ഒടുവിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ ഒരു വീട് വെക്കുന്നു

ദാമോദറിന്റെ പിന്തുടർന്ന് ആക്രമിച്ചതിന്റെ കാരണം അടക്കം അന്വേഷിക്കുകയാണ് പൊലീസ്. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, മോഷണത്തിനും പിപി ഇ കിറ്റ് ഉപയോഗിച്ച് കള്ളന്മാർ. കൊല്ലം ചിതറയിലാണ് സംഭവം. പിപി ഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ വീടിന്റെ കാർപോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നു. പിന്നീട് 200 മീറ്റർ അകലെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബൈക്ക് സ്റ്റാർട്ടാകാത്തതിനാലാണ് വഴിയിൽ ഉപേക്ഷിച്ചത്. കള്ളന്മാർ പലവിധമുണ്ടെങ്കിലും പുതിയൊരു രീതിയാണ് കൊല്ലത്തെ ഈ മോഷ്ടാക്കൾ സ്വീകരിച്ചത്. ആളെ തിരിച്ചറിയാതിരിക്കാനാണ് പി പി ഇ കിറ്റ് ധരിച്ച് മോഷണം നടത്തിയത്.

ചിതറ കിഴക്കുംഭാഗം ബൗണ്ടർമുക്കിൽ സുധീറിന്റെ ബൈക്കുമായാണ് കഴിഞ്ഞ ദിവസം രാത്രി പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ കടന്നത്. സുധീറിന്റ വീട്ടിലേക്ക് ബൈക്ക് കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ സുഹൃത്തിന്റെ വീടിന്റെ കാർപോർച്ചിലാണ് സൂക്ഷിച്ചിരുന്നത്.

ഇന്നലെ വെളുപ്പിനെ മൂന്ന് മണിയോടെ പിപിഇ കിറ്റ് ധരിച്ചെത്തിയ രണ്ടുപേർ കാർപോർച്ചിൽ നിന്നും വാഹനത്തിന്റെ ലോക്ക് തകർത്ത് ബൈക്ക് ഉരുട്ടിപോകുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. മുഖവും ശരീരവും ഒക്കെ പൂർണ്ണമായും മറച്ചാണ് മോഷ്ടാക്കൾ എത്തിയത്.
Published by: Naseeba TC
First published: June 12, 2021, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories