ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച പ്രതി രോഗി അക്രമസക്തനായി ഇറങ്ങിയോടി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അടിപിടിയില്‍ പരിക്കേറ്റയാളെയാണ് പോലീസ് രാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. യുവാവ് പിന്നീട് ഓടിരക്ഷപ്പെട്ടെങ്കിലും പോലീസ് ഇയാളെ പിടികൂടി വീണ്ടും ആശുപത്രിയില്‍ എത്തിച്ചു.
മദ്യലഹരിയിലായിരുന്ന യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇയാൾ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഇത്തരത്തിൽ ഇയാളെ ചികിത്സിക്കാൻ ബുദ്ധിമുട്ടാകുമെന്ന് ഡോക്ചർ പൊലീസിനെ അറിയിച്ചു. ഇതിനിടെ രോഗി ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.
Also Read-തിരുവനന്തപുരത്ത് കൈവിലങ്ങില്ലാതെ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതിയെ ഡോക്ടർ തിരിച്ചയച്ചു
കടന്നുകളഞ്ഞ ഇയാളെ നാട്ടുകാരും പോലീസും നടത്തിയ തെരച്ചില്‍ സമീപത്തെ കാട്ടില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും കൈകാലുകള്‍ കെട്ടിയിട്ടശേഷം ചികിത്സ നല്‍കുകയുമായിരുന്നു.
കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാക്കിയ യുവാവ് രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു. തുടര്‍ന്ന് വാഹന ഉടമ യുവാവിനെ കമ്പിവടി കൊണ്ട് മർദിച്ചു. ഇതിൽ പരിക്കേറ്റ യുവാവിനെ പൊലീസ് ചികിത്സയ്ക്കെത്തിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack on health worker, Doctor, Idukki