• HOME
  • »
  • NEWS
  • »
  • crime
  • »
  • PEACOCK KILLED AFTER BEING HIT BY SPEEDING CAR IN GURUGRAM

മെഴ്സിഡസ് ബെൻസ് ഇടിച്ച് മയിൽ ചത്തു; മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

മയിലിനെ കൊല്ലുന്നത് ഇന്ത്യയിൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഗുരുഗ്രാം: ഹരിയാന ജില്ലയിലെ ഗുരുഗ്രാമിൽ അതിവേഗതയിൽ വന്ന കാർ ഇടിച്ച് മയിൽ ചത്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുരുഗ്രാമിലെ സെക്ടർ 43 ഡിഎൽഎഫ് ഫേസ് 5 ന് സമീപം തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. മൂന്ന് വയസ്സ് പ്രായമുള്ള ആൺ മയിലാണ് കൊല്ലപ്പെട്ടത്.

    സംഭവത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. മയിൽ കൊല്ലപ്പെട്ട വിവരം അറിഞ്ഞതിനെ തുടർന്ന് സുശാന്ത് ലോക് പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കം ചെയ്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്കും കഴുത്തിനും ഇടിയേറ്റാണ് മയിൽ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിരുന്നു. ചൊവ്വാഴ്ച്ചയാണ് പോസ്റ്റുമോർട്ടം നടന്നത്.

    തിങ്കളാഴ്ച്ച വൈകിട്ട് 6.45 ഓടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. അതിവേഗതയിൽ എത്തിയ മെഴ്സിഡസ് ബെൻസ് കാറാണ് പക്ഷിയെ ഇടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

    DLF-5 ലെ ഗോൾഫ് ഡ്രൈവിൽ നിന്ന് കാമെലിയാസ് റെസിഡൻഷ്യൽ സൊസൈറ്റിയിലേക്കുള്ള വളവ് തിരിയുന്നതിനിടയിലാണ് കുറകേ വന്ന മയിലിനെ മെഴ്സിഡസ് ഇടിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ മയിൽ കൊല്ലപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

    Also Read- മൂന്ന് ലക്ഷം രൂപ നൽകി ആദ്യ ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ; കാരണം വിചിത്രം

    ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തു വെച്ചു തന്നെ മയിൽ കൊല്ലപ്പെട്ടെങ്കിലും തൂവലുകൾക്കൊന്നും കേടുപാടുകൾ പറ്റിയിട്ടില്ല. സുൽതാൻപൂർ ദേശീയ പാർക്കിൽ എല്ലാ ബഹുമതികളോടും കൂടി ചൊവ്വഴാച്ചയായിരുന്നു മയിലിനെ സംസ്കരിച്ചതെന്ന് വൈൽഡ് ലൈഫ് ഇൻസ്പെക്ടർ രാജേഷ് ചഹൽ അറിയിച്ചു.
    Also Read- നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

    ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. 1963 ലാണ് മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്നത്. വംശനാശം നേരിടുന്ന ജീവിയായതിനാൽ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1 ലാണ് മയിൽ ഉൾപ്പെടുന്നത്.

    മയിലിനെ കൊല്ലുന്നത് ഇന്ത്യയിൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയോ 25,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ്.

    എന്നാൽ, ഗുരുഗ്രാമിൽ മയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. കൂടാതെ, മയിൽ കൊല്ലപ്പെട്ട വിവരം അറിയിച്ച വ്യക്തിയെ പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു. അതിനാൽ തന്നെ ഇയാളുടെ മൊഴി രേഖപ്പെടുത്താനും സാധിച്ചിട്ടില്ല.

    ഇയാളുടെ മൊഴി ലഭിച്ചാൽ കാർ ഡ്രൈവർക്കെതിരെ നടപടിയെടുക്കാമെന്നാണ് പൊലീസ് നിലപാട്.
    Published by:Naseeba TC
    First published:
    )}