• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പുരുഷന്മാരെ പോലെ സ്ത്രീകളും ശിക്ഷിക്കപ്പെടണം

പീഡോഫീലിയ എന്ന അവസ്ഥ ചൂണ്ടി കാട്ടി ശിക്ഷയിൽ നിന്നും രക്ഷപെടാൻ അനുവദിക്കരുത്.

news18india
Updated: February 7, 2019, 11:45 PM IST
പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പുരുഷന്മാരെ പോലെ സ്ത്രീകളും ശിക്ഷിക്കപ്പെടണം
പ്രതീകാത്മക ചിത്രം
news18india
Updated: February 7, 2019, 11:45 PM IST
#കല ഷിബു

ഈ കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടിരുന്നോ ? ബാലനെ ലൈംഗികമായി പീഡിപ്പിച്ച ഒരു സ്ത്രീയുടെ ? വാർത്ത സത്യമാണോ എന്നൊന്നും അറിയില്ല. എന്നാൽ, അത്തരം കേസുകൾ ധാരാളമായി ഉണ്ടാകാറുണ്ട് എന്ന് സൈക്കോളജിസ്റ്റ് എന്ന നിലയ്ക്ക് ഞാൻ ആധികാരികമായി പറയുന്നു. പണ്ട് , സർക്കാർ പ്രൊജക്ടിൽ ജോലി നോക്കുമ്പോൾ, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഇരകളായ കുറച്ചു ആൺകുട്ടികളുടെ കേസ് എടുക്കേണ്ടി വന്നു.
കൊല്ലം ഒരു സ്റ്റേഷനിൽ ആയിരുന്നു കേസ് കൊടുത്തത്. പരാതി കൊടുക്കാനും സാക്ഷി പറയാനും ഞാൻ ആയിരുന്നു ഉള്ളത്.

പത്ത് വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ ആയിരുന്നു ഇരകൾ. ആ കേസ് ഇനിയും കോടതി വിളിച്ചിട്ടില്ല. അതോ ഇനി കേസ് ഇല്ലാതാക്കിയോ?ആർക്കറിയാം. എന്തായാലും ആ കുഞ്ഞുങ്ങൾ എന്റെ മുന്നിലിരുന്നു അവരുടെ അനുഭവങ്ങൾ പറയുകയാണ്.
കൊച്ചുവായിലെ വലിയ വർത്തമാനങ്ങൾ ഒക്കെ ഹൃദയം പൊള്ളിക്കുന്നു.

പറഞ്ഞു കൊണ്ടിരിക്കവേ, ഒരു കുഞ്ഞു പെട്ടന്ന് , 'നമ്മള് മുംതാസ് ഇത്തയുടെ കാര്യം പറഞ്ഞില്ല..!!'. ആഹ്..ശെരിയാ..കൂട്ടുകാരന്മാർക്കു ആവേശമായി. മുംതാസ് ഇത്ത കൊണ്ട് പോകുമ്പോൾ, ഞങ്ങൾക്ക് ഇതിലും കാശു തരും..!തുടർന്ന് ആ കഥകൾ കുഞ്ഞുങ്ങൾ വിവരിച്ചു. ചെവി അടഞ്ഞു പോയിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ച ഒരു നിമിഷം..!ആദ്യമായി ആ തരത്തിൽ ഒരു കേസ് ഞാൻ കേൾക്കുകയാണ്.

കുഞ്ഞുങ്ങളെ പീഡിപ്പിച്ച പുരുഷന്‍റെ പോലെ തന്നെ ഈ സ്ത്രീയുടെ പേരും ഞാൻ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. ആരാ ഈ മുംതാസ്? ഒരു പൊലീസുകാരൻ അടുത്ത ആളിനോട്. നമ്മുടെ മുംതാസ്..! മറ്റേ റെയിൽവേ പാലത്തിന്റെ അരികിലുള്ള.
Loading...

ഓ..! കിട്ടി..കിട്ടി..മറ്റേ പൊലീസ് തലകുലുക്കി. ആ കേസ് എന്തായി എന്നും അറിയില്ല. ഇതൊക്കെ നടക്കുന്ന കാലങ്ങളിൽ, മീഡിയ ഇത്ര ശക്തമായി ഇല്ല. പോക്സോ നിയമവും നിലവിൽ വന്നിട്ടില്ല.
പരാതി കൊടുക്കുന്നവർ ശിക്ഷിക്കപ്പെടുന്ന ആ കാലത്ത് മുംതാസ് മാഞ്ഞു പോയി. ഒറ്റയ്ക്ക് പൊരുതി ജയിക്കാനും എനിക്ക് ശക്തി പോരായിരുന്നു.

പിന്നാലെ, ഒരു കേസ് കൂടി വന്നു. നാട്ടിലെ നല്ല കുലസ്ത്രീ പീഡിപ്പിച്ച പന്ത്രണ്ടുകാരന്‍റെ. അമ്മായിഅമ്മയുടെ നല്ല മരുമകൾ. കെട്ട്യോൻ വിദേശത്തു ആണെങ്കിൽ എന്താ പുറം ലോകത്തേക്ക് ഒരു നോട്ടം പോലും ഇല്ലാതെ ജീവിക്കുന്ന ഉത്തമ ഭാര്യ. അവരാണ്, അടുത്ത ബന്ധുവിന്‍റെ മകനെ പീഡിപ്പിച്ചത്. മൂത്രം ഒഴിക്കാൻ വയ്യാതെ ആയ കുഞ്ഞിനെ ഡോക്ടറിനെ കാണിച്ചപ്പോൾ ആണ് കഥകൾ പുറത്തായത്. എന്റെ ക്ലയന്റ് ആ കുഞ്ഞിന്‍റെ അമ്മ ആയിരുന്നു. അവർക്കു ഉൾകൊള്ളാനാകുന്നില്ല, മകന് സംഭവിച്ച ദുരന്തം. ആ സ്ത്രീ ഭയന്ന് സമനില തെറ്റുന്ന മട്ടിലായി.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളുടെ സഹപാഠി കാമുകനായി മാറിയ മറ്റൊരു 'അമ്മ'. അവരുടെ ലൈംഗിക കഥകൾ പാട്ടായി. വിവരം അറിഞ്ഞു മകൾ അമ്മയെ ചൂലെടുത്ത് അടിച്ചു.
ഇങ്ങനെ ഒട്ടനവധി കഥകൾ ഓരോ കൗൺസിലറിന്‍റെ കേസ് ഡയറിയിൽ ഉണ്ടാകും. കുമ്പസാര രഹസ്യം പുറത്ത് പറയാൻ വയ്യ എങ്കിലും കേസുകൾ ചർച്ച ചെയ്യണം. എന്തിനു മറച്ചു വെയ്ക്കണം?
പേരും വിവരവും പറയാതെ ചർച്ച ചെയ്യണം.

അടിച്ചമർത്തപ്പെട്ട ലൈംഗികതയുടെ കാര്യത്തിൽ സ്ത്രീ എത്രമാത്രം മാനസികസംഘർഷം അനുഭവിക്കപ്പെടുന്നു എന്ന് ഇനിയും ആരും ഉൾകൊള്ളാൻ തയ്യാറല്ല. അവളുടെ വിട്ടുമാറാത്ത തലവേദന, പലപ്പോഴും അടിച്ചമർത്തപ്പെട്ട അല്ലേൽ ഒതുക്കി വെച്ച് [കപട ]കുല സ്ത്രീ ആയി ജീവിക്കേണ്ടി വരുന്നതിന്‍റെ ലക്ഷണമാണ്.
കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ അവർ എത്ര കണ്ടു പുരുഷനൊപ്പം, അല്ലേൽ അവനെ വെല്ലും വിധത്തിൽ ക്രൂരത കാണിക്കും എന്നും ഇനിയും മനസ്സിലാക്കിയിട്ടില്ല. കപട, കുലസ്ത്രീയും ഫെമിനിച്ചികളും ഒക്കെ ക്രിമിനൽ ആയാൽ ഒരേ പോലെ ആണ്.

സ്ത്രീ ആണ് കുറ്റവാളി എങ്കിൽ നിയമം നൽകുന്ന പരിരക്ഷ അനാവശ്യം ആണ് ഈ കാര്യത്തിൽ. കുറ്റം ഒരേപോലെ ആണെങ്കിൽ ശിക്ഷയും അങ്ങനെയാകട്ടെ. പെൺകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പുരുഷന് കിട്ടുന്ന പോലെ തന്നെ കുറ്റവാളികളായ സ്ത്രീകളും ശിക്ഷിക്കപ്പെടണം. പീഡോഫീലിയ എന്ന അവസ്ഥ ചൂണ്ടി കാട്ടി ശിക്ഷയിൽ നിന്നും രക്ഷപെടാൻ അനുവദിക്കരുത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം കേസുകൾ എന്നും അറിയണം. ഇന്നത്തെ മധ്യവയസ്കരായ ആണുങ്ങൾ അല്ല എന്ന് പറയില്ല, പറയുമോ?

First published: February 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626