• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | പൊലീസുകാര്‍ക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗം: ഒരാൾ പിടിയിൽ

Attack | പൊലീസുകാര്‍ക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗം: ഒരാൾ പിടിയിൽ

എസ്.ഐ അരുണ്‍ കുമാര്‍, സി.പി.ഒ ബിജോ രമേശ് എന്നിവര്‍ക്ക് നേരെയാണ് അക്രമണം നടന്നത്

  • Share this:
    പാല രാമപുരത്ത് സ്‌കൂളില്‍ സാമൂഹികവിരുദ്ധരുടെ ശല്യം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് (Police) നേരേ കുരുമുളക് സ്പ്രേ (pepper spray attack) ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വെള്ളിലാപ്പിള്ളി പരവന്‍കുന്ന് ചിറയില്‍ അസിന്‍ (23) നെയാണ് പൊലീസ് പിടികൂടിയത്.

    ചൊവ്വാഴ്ച രാത്രിയാണ് സ്‌കൂളില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനക്കെത്തിയ പൊലീസ് സംഘത്തിന് നേരോയാണ് ആക്രണം നടത്തിയത്.

    സ്‌കൂളിന്റെ വരാന്തയില്‍ നാലുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരുടെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ  അടിക്കുകയായിരുന്നു. എസ്.ഐ അരുണ്‍ കുമാര്‍, സി.പി.ഒ ബിജോ രമേശ് എന്നിവര്‍ക്ക് നേരെയാണ് അക്രമണം നടന്നത്.

    അക്രമണത്തില്‍ പരിക്ക് സംഭവിച്ച അരുണ്‍കുമാറും ബിജോയും ഉടന്‍ പാലാ ഗവ. ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. ആക്രണമത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ രാമപുരം സി.ഐ രാജേഷ് കെ.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പിടികൂടിയത്. അസിസ് രാമപുരം പൊലീസ് സ്റ്റേഷനിലെ ഗുണ്ടപട്ടികയില്‍പെട്ട ആളാണ്. ഇതേ സ്‌കൂളിലെ സി.സി ടി.വി കാമറ തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

    POCSO Case | ഒന്‍പതുവയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി; 49 കാരന് എട്ടുവര്‍ഷം കഠിന തടവ്

    ഒന്‍പതു വയസ്സുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയ്ക്ക് എട്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. കഞ്ചിക്കോട് ചുള്ളിമട ശിവാജി നഗറില്‍ അബ്ദുള്ളയ്ക്കാണ് (49) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് എട്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

    ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ അഞ്ചുവര്‍ഷം കഠിന തടവനുഭവിച്ചാല്‍ മതി. പിഴത്തുക അതിക്രമത്തിനിരയായ കുട്ടിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവനുഭവിക്കണം. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം.

    വാളയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ.മാരായ മനോജ് കെ. ഗോപി, എ.ഒ. ഷാജി, എ. ഹരിദാസന്‍ എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ശോഭന ഹാജരായി.
    Published by:Jayashankar AV
    First published: