• HOME
  • »
  • NEWS
  • »
  • crime
  • »
  • PERINTHALMANNA DRISYA MURDER POLICE FILED THE CHARGESHEET JS TV

പെരിന്തൽമണ്ണ ദൃശ്യ കൊലപാതകം ; പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊലപാതകം നടന്ന് അമ്പത്തേഴാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്

കൊലപാതകം നടന്ന് അമ്പത്തേഴാം ദിവസമാണ്  കുറ്റപത്രം സമർപ്പിച്ചത്

കൊലപാതകം നടന്ന് അമ്പത്തേഴാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്

  • Share this:
മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളം കൂഴന്തറയിലെ ദൃശ്യയുടെ കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 518 പേജുകളിലായുള്ള കുറ്റപത്രം കഴിഞ്ഞ ദിവസം ആണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ സമര്‍പ്പിച്ചത്. ദൃശ്യയുടെ സഹപാഠിയായിരുന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷ് (21) ആണ് പ്രതി. മൂന്നു സാക്ഷികളുടെ രഹസ്യമൊഴിയുള്‍പ്പെടെ 81 പേരുടെ മൊഴി രേഖപ്പെടുത്തി. രേഖകളുള്‍പ്പെടെ 80 തൊണ്ടിമുതലുകളും സമര്‍പ്പിച്ചു. കൃത്യം നടന്ന് 57-ാമത്തെ ദിവസമാണ് കുറ്റ പത്രം നല്‍കിയത്.

അന്വേഷണോദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം വരെയാകാമെങ്കിലും പ്രതി അന്നുതന്നെ പിടിയിലായതും മറ്റുമാണ് നേരത്തെയാകാന്‍ കാരണം. ജില്ലാ പോലീസ് മേധാവിയുടെയും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ എ.എസ്.ഐ.മാരായ സുകുമാരന്‍, ബൈജു, സീനിയര്‍ സി.പി .ഒ.മാരായ ഫൈസല്‍ കപ്പൂര്‍, ശിഹാബുദ്ദീന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ജൂണ്‍ 17-നാണ് കുഴന്തറയി ലെ ചെമ്മാട്ടു വീട്ടില്‍ ബാല ചന്ദ്രന്റെ മകള്‍ ദൃശ്യ കിടപ്പു മുറിയില്‍ കുത്തേറ്റു മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദൃശ്യയുടെ സഹോ ദരിക്കും പരിക്കേറ്റു. സംഭവത്തിന് തലേന്നു രാത്രി ദൃശ്യയുടെ പിതാവിന്റെ പെരിന്തല്‍മ നഗരത്തിലെ വ്യാപാരസ്ഥാപനം തീയിട്ടു നശിപ്പിച്ചശേഷമാണ് പ്രതി വീട്ടിലെത്തി കൃത്യം നടത്തിയത്. സംഭവശേഷം വീട്ടില്‍ നിന്നു ഓടി ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഓട്ടോഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു. പിന്നീട് മഞ്ചേരി ജയിലില്‍ കഴിയവേ കൊതുകുതിരി കഴിച്ച് ആത്മഹത്യക്കും വിനീഷ് ശ്രമിച്ചു. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. വിനീഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തില്‍ ; കൊലപാതകം അതി ക്രൂരമായി.

രാവിലെ ഏഴരയോടെ ആണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുക ആയിരുന്നു . ദൃശ്യ റൂമില്‍ ഉറങ്ങുക ആയിരുന്നു. ദൃശ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇളയച്ഛന്‍ രാജ് കുമാറിന്റെ അന്നത്തെ വാക്കുകള്‍ ഇങ്ങനെ.
' ഞങ്ങള്‍ നിലവിളി കേട്ട് വരുമ്പോള്‍ ദൃശ്യ ചോരയില്‍ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചില് കുത്ത് ഏറ്റിരുന്നു. വയറിലും മുറിവ് ഉണ്ടായിരുന്നു. കൈകള്‍ ചെത്തിയ പോലെ മുറിഞ്ഞിരുന്നു. വിരലുകളിലും മുറിവ് ഉണ്ടായിരുന്നു. അവള് ഉറങ്ങി കിടക്കുന്ന സമയത്ത് ആയിരുന്നു ഇതെല്ലാം. അത് കൊണ്ട് പ്രതിരോധിക്കാന്‍. കഴിഞ്ഞു കാണില്ല. വാഹനത്തില്‍ കയറ്റി അല്പം വെള്ളം കൊടുത്തു. അപ്പോഴും അനക്കം ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഒരുപാട് മുറിവുകള്‍ കുത്തും വെട്ടും ഏറ്റ് ശരീരത്തില്‍ ഉണ്ടായിരുന്നു എന്ന് പിന്നീട് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ദേവി ശ്രീയുടെ നില അപകടം അല്ല. അക്രമം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുറിവേല്‍ക്കുക ആയിരുന്നു. '

ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണയാണ്. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് ആയിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
Published by:Jayashankar AV
First published:
)}