കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ച് നല്കിയ കല്ലിയോട് സ്വദേശി സജി ജോര്‍ജാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച, ഹീനമായ കൊലപാതകമെന്നായിരുന്നു നടന്നതെന്നാണ് കോടതി നിരീക്ഷിച്ചത്. കേസില്‍ മറ്റ് പ്രതികളുടെ പങ്ക് പുറത്ത് വരണമെന്നും കോടതി വ്യക്തമാക്കി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജസ്റ്ററേറ്റ് കോടതിയാണ് കാസര്‍ഗോഡ് ഇരട്ട കൊലപാതക കേസ് പ്രതി പീതാംബരതെ ഏഴു ദിവസത്തേ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു. രാഷട്രീയ വീരോധവും വ്യക്തി വിരോധവുമാണ് കൊലക്ക് കാരണം.
മുമ്പ് നേരിട്ട ആക്രമണത്തിന്റെ പകയും പീതാംബരന് ഉണ്ടായിരുന്നു. കൊലക്ക് ഉപയോഗിച്ച ഒരു വാളും 4 ഇരുമ്പ് പൈപ്പുകളും സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടകിണറില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുടുതല്‍ തെളവ് ശേഖരിക്കാനും മറ്റ് പ്രതികളുടെ പങ്ക് വ്യക്തമാക്കാനും പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് പ്രതിഭാഗം എതിര്‍ത്തില്ല.
പ്രതിയെ 27 ാം തിയ്യതി അഞ്ചു മണിക്ക് മുമ്പ് വീണ്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.ശാരീരികമോ മാനസീകമോയായ പീഡനത്തിന് ഇരയാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കൊലപാതകത്തില്‍ സംശയം പാര്‍ട്ടിയിലേക്കു നീളാതിരിക്കാനുള്ള മൊഴിയാണ് പീതാംബരന് നല്‍കിയിരിക്കുന്നത്. കൊട്ടേഷന്‍ സംഘങ്ങളുടെ പങ്കിനെ പറ്റി ഒരു സൂചനയും പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിലും ഇല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kodiyeri balakrishnan, Krupesh Kasargod, Periya Youth Congress Murder, കൊലപാതകം, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, സിപിഎം