പെരിയ ഇരട്ടക്കൊലപാതകം: ആദ്യം കണ്ടെടുത്ത ആയുധം ഉപയോഗിച്ചല്ല കൊലപാതകമെന്ന് ഫോറന്‍സിക് സംഘം

സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കൊലക്കേസിലെ മുഖ്യപ്രതിയുമായ പീതാംബരനുമായി നടത്തിയ തെളിവെടുപ്പിലാണ് സമീപത്തെ കിണറ്റില്‍ നിന്നും രണ്ട് ഇരുമ്പ് ദണ്ഡും വടിവാളും പൊലീസ് കണ്ടെടുത്തത്.

news18
Updated: March 14, 2019, 12:04 PM IST
പെരിയ ഇരട്ടക്കൊലപാതകം: ആദ്യം കണ്ടെടുത്ത ആയുധം ഉപയോഗിച്ചല്ല കൊലപാതകമെന്ന് ഫോറന്‍സിക് സംഘം
malayalamnews18.com
  • News18
  • Last Updated: March 14, 2019, 12:04 PM IST
  • Share this:
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പൊലീസ് ആദ്യം കണ്ടെടുത്ത ആയുധങ്ങള്‍ ഉപയോഗിച്ചല്ല കൃത്യം നടത്തിയതെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്.  രണ്ടാമത് തെളിവെടുപ്പ് നടത്തിയപ്പോള്‍ കണ്ടെടുത്ത ആയുധങ്ങള്‍ ഉപയോഗിച്ച് മരണകാരണമായ മുറിവുണ്ടാക്കാന്‍ കഴിയുമെന്നും ഫോറന്‍സിക്ക് റിപ്പോര്‍ട്ടിലുണ്ട്.

സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കൊലക്കേസിലെ മുഖ്യപ്രതിയുമായ പീതാംബരനുമായി നടത്തിയ തെളിവെടുപ്പിലാണ് സമീപത്തെ കിണറ്റില്‍ നിന്നും രണ്ട് ഇരുമ്പ് ദണ്ഡും വടിവാളും പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ഈ ആയുധം ഉപയോഗിച്ചല്ല കൊല നടത്തിയതെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊലയ്ക്ക് കാരണമായ മുറിവുണ്ടാക്കാന്‍ ഈ ആയുധങ്ങള്‍ കൊണ്ട് സാധിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഈ ആയുധങ്ങളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ വന്നു എന്നതു സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്.

കേസിലെ മറ്റു പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുണ്ടാക്കാന്‍ സാധിക്കുമെന്നും ഫോറന്‍സിക് വ്യക്തമാക്കുന്നു. എന്നാല്‍ പൊലീസ് കണ്ടെടുത്ത ആയുധങ്ങളല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരിക്കുകയാണ്.

Also Read അമ്മയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; അച്ഛൻ മകനെ വെട്ടിക്കൊന്നു

അന്വേഷണം അട്ടിമറിക്കാനും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനും പൊലീസ് ശ്രമിക്കുന്നെന്ന കൃപേഷിന്റെയും ശരത്തിന്റെയും കുടുംബാംഗങ്ങളുടെ ആരോപണത്തിന് ശക്തി പകരുന്നതുമാണ് ഫോറന്‍സിക് സംഘത്തിന്റെ കണ്ടെത്തല്‍.

First published: March 14, 2019, 12:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading