കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്‍പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത് പതിനൊന്നാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിത്.
കൊലപാതകത്തിലുള്ള പങ്ക് തെളിയിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ജാമ്യാപേക്ഷ.
എന്നാല്‍ കേസിന്റെ അത്തരം വിശദാംശങ്ങളിലേക്ക് കടക്കാന്‍ കോടതി തയാറായില്ല.
ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.