കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി. അതേസമയം കേസ് ഏറ്റെടുത്തു കഴിഞ്ഞെന്നും കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്നും സിബിഐ ഹൈക്കോടതിയെ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണത്തിന് സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. എന്നാല്‍ ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്.
കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സർക്കാരിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചു. എന്നാൽ കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് മറുപടി നൽകി.
കേസന്വേഷണത്തിൽ പൊലീസിനെ രൂക്ഷമായി വിമർസിച്ച ശേഷമാണ് സിംഗിൾ ബെഞ്ചും അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.