നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡനം; മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ കൂടുതല്‍ തെളിവുകള്‍

  സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡനം; മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ കൂടുതല്‍ തെളിവുകള്‍

  ഒരേ സമയം പല സ്ത്രീകളുമായി അടുപ്പത്തിലാവുകയും ഇത് മനസ്സിലാക്കുന്ന സ്ത്രീകള്‍ ഇയാളോട് ചോദിക്കുമ്പോള്‍ ഇവരുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്

  News18 Malayalam

  News18 Malayalam

  • Share this:
   ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സിനിമാ-സീരിയല്‍ സഹ കലാസംവിധായകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിന്‍ എന്ന സജിന്‍ കൊടകരയ്‌കെതിരെ കൂടുതല്‍ തെളിവുകള്‍

   ഭര്‍ത്താക്കന്മാരുമായി പിണങ്ങി നില്‍ക്കുന്ന സ്ത്രീകളെ കണ്ടെത്തി അവരുമായി സൗഹൃദത്തിലാവുകയും അവരെ സമൂഹ മാധ്യമങ്ങളിലൂടെ വശീകരിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ലൈംഗിക ദൃശ്യങ്ങള്‍ വീഡയോയില്‍ പകര്‍ത്തുകയും പ്രതിയുടെ തുടര്‍ന്നുളള ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ മുന്‍പ് പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഇയാള്‍ ചെയ്തു വന്നിരുന്നത്.

   Also Read-ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തിൽ അതി ക്രൂരമായി; നാടിനെ നടുക്കി ഏലംകുളത്തെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം

   ഒരേ സമയം പല സ്ത്രീകളുമായി അടുപ്പത്തിലാവുകയും ഇത് മനസ്സിലാക്കുന്ന സ്ത്രീകള്‍ ഇയാളോട് ചോദിക്കുമ്പോള്‍ ഇവരുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. ഇയാളെ പേടിച്ച് പീഡനത്തിനിരയായ പല സ്ത്രീകളും പരാതി നല്‍കുന്നതിന് തയ്യാറായിരുന്നില്ല. എന്നാല്‍ ഏതാനും ദിവസം മുന്‍പ് ഇയാളുടെ ഭീഷണിയില്‍ മനംനൊന്ത് ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

   കരുനാഗപ്പിളളി സ്വദേശിനിയുടെ ഫോണ്‍ നമ്പര്‍ ലൈംഗികചുവയുള്ള ഒരു വീഡിയോയുമായി ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം സൈബര്‍ക്രൈം പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മാവേലിക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ ഇയാളാണ് വണ്ടി കത്തിച്ചെതെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഈ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

   Also Read-സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; സംവിധായകൻ അറസ്റ്റിൽ

   സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും, സീരിയലില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലര്‍ക്കും എത്തിച്ചു കൊടുത്ത പ്രതിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിന് ഇയാള്‍ ഉപയോഗിച്ചിരുന്ന എയര്‍ഗണ്‍, അശ്ലീല ചിത്രങ്ങള്‍ നിറഞ്ഞ പെന്‍ഡ്രൈവ്, ഒന്നിലധികം മൊബൈല്‍ഫോണ്‍ എന്നിവ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

   പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് പല ജില്ലകളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചുവരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഇനിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.
   Published by:Jayesh Krishnan
   First published: