പത്തു കിലോയോളം കഞ്ചാവുമായി വയനാട്ടിൽ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

രണ്ട് ബാഗുകളിലായി 1.900 കിലോഗ്രാം വീതം കൊള്ളുന്ന അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

News18 Malayalam | news18
Updated: November 11, 2019, 3:53 PM IST
പത്തു കിലോയോളം കഞ്ചാവുമായി വയനാട്ടിൽ മഹാരാഷ്ട്ര സ്വദേശി പിടിയിൽ
പിടിയിലായ മഹാരാഷ്ട്ര സ്വദേശി തരാനാഥ് പുണ്ടാലിക
  • News18
  • Last Updated: November 11, 2019, 3:53 PM IST IST
  • Share this:
കൽപറ്റ: വയനാട്ടിൽ 10 കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗർ സ്വദേശി തരാനാഥ് പുണ്ടാലികയാണ് (52) പിടിയിലായത്. വയനാട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സംഘം മാനന്തവാടി മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടത്തിയ രാത്രികാല പരിശോധനയിലാണ് ഇയാളെ പിടി കൂടിയത്. ഇയാളിൽ നിന്നും 9.500കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

രണ്ട് ബാഗുകളിലായി 1.900 കിലോഗ്രാം വീതം കൊള്ളുന്ന അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആലുവ, പറവൂർ മേഖലയിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ആലുവ പറവൂർ ഭാഗങ്ങളിൽ പെയിന്‍റിംഗ് തൊഴിലാളിയായ ഇയാൾ നേരത്തെയും നാട്ടിൽ പോയി വരുന്ന അവസരങ്ങളിൽ കഞ്ചാവ് കടത്തികൊണ്ടു വന്നിട്ടുണ്ട്. ആന്ധ്ര - ഒറീസ ബോർഡറിലെ നരസിപട്ടണം ഭാഗത്ത് നിന്നാണ് കഞ്ചാവ് കടത്തി കൊണ്ടു വന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി എക്സൈസ് അധികൃതർ വ്യക്തമാക്കി.

വേട്ടക്കാരനായ കടുവയെ ഉറ്റസുഹൃത്താക്കിയ ധൈര്യശാലിയായ ആടിന് യാത്രാമൊഴി

രാത്രിയോടെ ബംഗളൂരുവിൽ നിന്നും മാനന്തവാടിയിൽ എത്തിയ പ്രതി തുടർയാത്രക്ക് ബസ് ലഭിക്കാതെ വന്ന സാഹചര്യത്തിൽ എക്സൈസിന്‍റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. പരിശോധനകളിൽ നിന്നും രക്ഷപ്പെടുന്നതിനായി ധനാഢ്യനെന്ന രൂപേണ വേഷപകർച്ച നടത്തിയാണ് താരാനാദ് വിലസിയിരുന്നത്. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ.

ഇതിനിടെ, കണ്ണൂർ മയ്യിൽ ബസ് സ്റ്റാൻഡിൽ വൻ കഞ്ചാവ് വേട്ട. ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. ആൻറി നാനർകോട്ടിക് ടീം ആണ് കഞ്ചാവ് പിടികൂടിയത്. കണ്ണാടിപ്പറമ്പ് സ്വദേശി റോയി, ആലക്കോട് സ്വദേശി ജോബി ആന്‍റണി എന്നിവരാണ് പിടിയിലായത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading