• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | വിവാഹങ്ങളിൽ അതിഥിയായെത്തി മോഷണം; 25 ലക്ഷം രൂപയുടെ ക്യാമറകളും ലെൻസുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ

Theft | വിവാഹങ്ങളിൽ അതിഥിയായെത്തി മോഷണം; 25 ലക്ഷം രൂപയുടെ ക്യാമറകളും ലെൻസുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പിടികൂടാതിരിക്കാൻ യാത്ര സൈക്കിളിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കഴിഞ്ഞ ആറ് വർഷമായി വിവാഹസ്ഥലങ്ങളിൽ നിന്ന് 25 ലക്ഷം രൂപയോളം വിലമതിക്കുന്ന പ്രൊഫഷണൽ ക്യാമറകളും (Camera) അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച 51കാരൻ അറസ്റ്റിൽ. ചെന്നൈ (Chennai) ഭാരതി നഗറിലെ വില്ലിവാക്കം നിവാസിയായ ഷംസുദ്ദീൻ എന്നയാളാണ് വിവാഹ വേദികളിൽ അതിഥിയായി (Guest) എത്തി വിവാഹ ഫോട്ടോഗ്രാഫർമാരുടെ (Photographers) ക്യാമറകളും മറ്റ് അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചിരുന്നത്.

ക്യാമറാമാൻമാർ ക്യാമറകൾ അലക്ഷ്യമായി എവിടെയെങ്കിലും വച്ചാൽ ഉടൻ തന്നെ ഷംസുദ്ദീൻ ഈ ക്യാമറകൾ അടിച്ചുമാറ്റും. ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ ജിവാളിന്റെ നിർദേശ പ്രകാരമായിരുന്നു അറസ്റ്റ്. ഡെപ്യൂട്ടി കമ്മീഷണർ കെ. കാർത്തികേയന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ ഷംസുദ്ദീൻ ഒരു സൈക്കിളിലാണ് കറങ്ങിനടന്നിരുന്നതെന്നും കല്ല്യാണങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നതെന്നും തെളിഞ്ഞു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് തന്നെ പിടികൂടാതിരിക്കാനാണ് ഇയാൾ സൈക്കിൾ ഉപയോഗിച്ചിരുന്നത്. കൂടാതെ, സൈക്കിൾ ഉപയോഗിക്കുന്നത് വഴി ഒരു നാട്ടുകാരനെന്ന നിലയിൽ പൊതുജനങ്ങൾക്കിടയിൽ ഇടപഴകുന്നത് എളുപ്പമായിരുന്നു.

“വിവാഹസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാൻ ഫോട്ടോഗ്രാഫർമാരെ വിളിക്കുന്നതുവരെ ഇയാൾ കാത്തിരിക്കും. ഇത്തരത്തിൽ മോഷ്ടിക്കുന്ന ക്യാമറ വിറ്റ് ഇയാൾക്ക് ധാരാളം പണം ലഭിച്ചിരുന്നു. ക്യാമറകൾ ബ്രോക്കർമാർക്ക് വിറ്റ് ലഭിക്കുന്ന പണം മദ്യം വാങ്ങാനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്" പോലീസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അന്വേഷണ സംഘത്തിലെ രണ്ട് കോൺസ്റ്റബിൾമാരായ ശരവണ കുമാറും മഹേശ്വരനും ഒരു വിവാഹം സ്ഥലത്ത് നിന്ന് ലഭിച്ച പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ, ഒരാൾ സൈക്കിളിൽ പോകുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു ചായക്കടയിൽ നിൽക്കുമ്പോൾ ഇരുവരും ഇതേ സൈക്കിൾ വീണ്ടും കണ്ടു. സംശയം തോന്നിയ പോലീസുകാർ ഇയാളുടെ പിന്നാലെ പോവുകയും മറ്റൊരു വിവാഹസ്ഥലത്ത് വച്ച് ക്യാമറ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയുമായിരുന്നു.

അന്വേഷണം ഷംസുദീന്റെ അറസ്റ്റിൽ കലാശിച്ചെങ്കിലും അശ്വിൻ എന്ന പ്രാദേശിക ഫോട്ടോഗ്രാഫർ തന്റെ 1,50,000 രൂപ വിലമതിക്കുന്ന സോണി ക്യാമറ മോഷണം പോയതായി പരാതി നൽകിയതോടെയാണ് കേസ് കൂടുതൽ ശ്രദ്ധ നേടിയത്. നിരവധി ഫോട്ടോഗ്രാഫർമാർ തങ്ങളുടെ ക്യാമറകൾ സമാനമായ രീതിയിൽ മോഷ്ടിക്കപ്പെട്ട കഥകളുമായി ഇതോടെ രംഗത്തെത്തി.

ഒരു ദിവസം മൂന്ന് മോഷണം നടത്തിയ പ്രതിയെ അടുത്തിടെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. ആലുവ ബാങ്ക് ജംഗ്ഷനില്‍ നിന്ന് ആദ്യം ഒരു ബൈക്ക് മോഷ്ടിക്കുകയും പിന്നീട് ഇവിടെനിന്ന് ബൈക്കില്‍ എടത്തലയില്‍ എത്തി. ഇവിടെനിന്ന് വഴിയാത്രക്കാരനായ ഒരാളുടെ മൊബൈല്‍ പ്രതി തട്ടിപ്പറിക്കുകയും ചെയ്തു. മോഷണ വിവരം അറിഞ്ഞ പോലീസ് ഇയാളെ പിന്തുടര്‍ന്നു. പോലീസ് ബൈക്ക് മനസ്സിലാക്കി എന്നറിഞ്ഞ ഇയാൾ ഈ വാഹനം എടത്തലയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് എടത്തലയില്‍ നിന്നുതന്നെ മറ്റൊരു ബൈക്ക് മോഷ്ടിച്ച് അവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
Published by:user_57
First published: