പ്രവാസി മലയാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പെറു സ്വദേശിക്കും സംഘത്തിനുമായി തെരച്ചിൽ
പ്രവാസി മലയാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പെറു സ്വദേശിക്കും സംഘത്തിനുമായി തെരച്ചിൽ
കോഴിക്കോടു ജില്ലയിലെ കൊടിയത്തൂരിലാണു സംഭവം. മുക്കം പോലീസ് അന്വേഷണം തുടങ്ങി
ന്യൂസ്18
Last Updated :
Share this:
കോഴിക്കോട്: വിദേശ പൗരനും സംഘവും പ്രവാസി മലയാളിയുടെ വീട്ടിലെത്തി ഭാര്യയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. കോഴിക്കോടു ജില്ലയിലെ കൊടിയത്തൂരിലാണു സംഭവം. മുക്കം പോലീസ് അന്വേഷണം തുടങ്ങി.
ഖത്തറിൽ ബിസിനസുകാരനായ കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ ഹസിന്റെ ഭാര്യയെ പെറു രാജ്യക്കാരനായ ഡാനി പോളും സംഘവും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് പരാതി. ഖത്തറിൽ ബിസിനസ് സംബന്ധമായി നടക്കുന്ന കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവർ എത്തിയത്. ഹസിൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഖത്തറിലെ കേസ് പിൻവലിച്ചില്ലെങ്കിൽ കൊലപാതകം നടക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.