HOME » NEWS » Crime » PERUMBAVOOR ANAS S ALLY ARRESTED IN VEHICLE THEFT CASE NJ TV

ഡോക്ടറുടെ ബുള്ളറ്റ് മോഷ്ടിച്ച കേസ്; ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ കൂട്ടാളി പിടിയിൽ

കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ചെന്ന സ്ക്വാഡ് ആണ് ബുള്ളറ്റ് കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: June 23, 2021, 1:25 PM IST
ഡോക്ടറുടെ ബുള്ളറ്റ് മോഷ്ടിച്ച കേസ്; ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ കൂട്ടാളി പിടിയിൽ
പിടിയിലായ മുഹമ്മദ് അജീഷ്
  • Share this:
പാലക്കാട്: ബുള്ളറ്റ് മോഷണ കേസിൽ ഒളിവിലായിരുന്ന പ്രതി പാലക്കാട് പുതുനഗരം സ്വദേശി മുഹമ്മദ് അജീഷിനെയാണ് ചിറ്റൂർ പൊലീസ് സാഹസികമായി പിടികൂടിയത്. ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ കൂട്ടാളിയാണ് പിടിയിലായ മുഹമ്മദ് അജീഷ്. തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ  ബുള്ളറ്റ് മോഷ്ടിച്ച ശേഷം രജിസ്ട്രേഷൻ നമ്പർ മാറ്റിയാണ് ഇയാൾ ഓടിച്ചിരുന്നത്.  ഈ വാഹനം രണ്ട് മാസം മുമ്പ് തത്തമംഗലത്തുള്ള പ്രതിയുടെ വാടക വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെയാണ് പൊലീസ് സാഹസികമായി  പിടികൂടിയത്.

കഴിഞ്ഞ വർഷമാണ് തൃശൂർ  മെഡിക്കൽ കോളേജിൽ പ്രാക്ടീസിനു വന്ന ഡോക്ടറുടെ ബുള്ളറ്റ് മോഷണം പോയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണ തുടങ്ങിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. എന്നാൽ കഞ്ചാവ് വില്പനയ്ക്കിടെ പ്രതിയെ കഴിഞ്ഞ വർഷം  മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.

മുഹമ്മദ് അജീഷിന്റെ സ്വന്തം പേരിലുള്ള ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി തന്റെ വാഹന നമ്പർ ഉപയോഗിച്ചാണ് മോഷ്ടിച്ച ബുള്ളറ്റ് ഓടിച്ചത്. കാഴ്ചയിൽ ഒരേ രൂപത്തിലുള്ള വാഹനമായതിനാൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. പ്രതി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ചെന്ന സ്ക്വാഡ് ആണ് ബുള്ളറ്റ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധിച്ചതിൽ മോഷണ വാഹനമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ചിറ്റൂർ പോലീസ് ബുള്ളറ്റ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പ്രതിയക്കെതിരെ പുതുനഗരം, ചിറ്റൂർ, മണ്ണുത്തി എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസ്സുകളും കഞ്ചാവു കേസ്സും നിലവിലുണ്ട്. കുപ്രസിദ്ധ ഗുണ്ടയും കരിപ്പൂർ  സ്വർണ്ണക്കടത്തു കേസ്സിൽ അന്വേഷണം നേരിടുകയും ചെയ്തു വരുന്ന  പെരുമ്പാവൂർ അനസ്സിന്റെ കൂട്ടാളിയാണ് അജീഷ്. ഗുണ്ടാ നേതാവിന്റെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു. പെരുമ്പാവൂർ അനസ് പ്രതിയായ വാഹനമോഷണ കേസുകളിലും അജീഷിന് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിയ്ക്കുന്നുണ്ട്.

You may also like:കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച; കൊടി സുനിയുടെ പങ്കും അന്വേഷിക്കുന്നു

ചിറ്റൂർ ഇൻസ്പെക്ടർ ബിനു, സബ് ഇൻസ്പെക്ടർ ജയപ്രദീപ്, ASI മുഹമ്മദ് റാഫി, CPO മാരായ സന്ദീപ്, ശബരി ഡാൻസാഫ് സ്ക്വാഡ് അംഗം R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സമീപകാലത്തായി ജില്ലയിൽ നടന്ന വാഹനമോഷണ കേസുകളെക്കുറിച്ചും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരിച്ച സ്വർണകടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിയ്ക്കും.

രാമനാട്ടുകര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടു പേർക്ക് ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ വാഹന മോഷണ കേസിൽ അറസ്റ്റിലായ അജീഷിന്റെ ഇടപാടുകളും ഇവരുമായി ബന്ധമുണ്ടോയെന്നും അന്വേഷിയ്ക്കും. ജില്ലയിലെ വാഹന മോഷണ കേസുകളിൽ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം. രാമനാട്ടുകര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Published by: Naseeba TC
First published: June 23, 2021, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories