• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിമിഷയെ കഴുത്തറുത്ത് കൊന്നത് ഒഡീഷ സ്വദേശി ബിജു പട്‌നായിക്


Updated: July 30, 2018, 12:15 PM IST
നിമിഷയെ കഴുത്തറുത്ത് കൊന്നത് ഒഡീഷ സ്വദേശി ബിജു പട്‌നായിക്

Updated: July 30, 2018, 12:15 PM IST
പെരുമ്പാവൂര്‍: ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഓഡീഷ സ്വദേശിയായ ബിജു പട്‌നായിക്(25). പ്രതിയുടെ വിവരങ്ങള്‍ പൊലീസാണ് വെളിപ്പെടുത്തിയത്.

വാഴക്കുളം എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനി നിമിഷയെ ആണ് ഇയാള്‍ ദാരുണമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനും അയല്‍വാസിയായ ബന്ധുവിനും പരുക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മോഷണശ്രമം തടയുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുന്‍പരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

 
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍