• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുത്തശ്ശിയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചത് തടഞ്ഞ നിമിഷയെ വെട്ടിവീഴ്ത്തി


Updated: July 30, 2018, 12:43 PM IST
മുത്തശ്ശിയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചത് തടഞ്ഞ നിമിഷയെ വെട്ടിവീഴ്ത്തി

Updated: July 30, 2018, 12:43 PM IST
കൊച്ചി: പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തിയത് മോഷണശ്രമം ചെറുക്കുന്നതിനിടെ. വാഴക്കുളം എം.ഇ.എസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകളുമായ നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശിയായ ബിജു പട്‌നായ്ക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൊലപാതകം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റു. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് സൂചന. വാഴക്കുളം ഇടത്തിക്കാടാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

രാവിലെ വീട്ടിലെത്തിയ പ്രതി മുത്തശ്ശിയുടെ മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചു. ഇതു തടയുന്നതിനിടെ നിമിഷയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തി ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവ് തമ്പിക്ക് പരുക്കേറ്റത്. രക്ഷിക്കാനെത്തിയ അയല്‍വാസിക്കും നിമിഷയുടെ അച്ഛന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
Loading...

വീടിനു സമീപത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും മരിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച കൊലയാളിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്.

മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നു.
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍