തെളിവില്ലെന്ന് കോടതി: ഷീന ബോറ കൊലക്കേസില്‍ പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം

ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകള്‍ ഷീന ബോറയെ വധിച്ച കേസില്‍ 2015 നവംബര്‍ 19നാണ് പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും അറസ്റ്റിലായത്.

News18 Malayalam | news18-malayalam
Updated: February 6, 2020, 6:46 PM IST
തെളിവില്ലെന്ന് കോടതി: ഷീന ബോറ കൊലക്കേസില്‍ പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം
news18
  • Share this:


മുംബൈ: ഷീന ബോറ കൊലക്കേസില്‍ പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിച്ചത്. അതേസമയം  ജാമ്യം നല്‍കിയ ഉത്തരവ് ആറ് ആഴ്ചത്തേക്ക് റദ്ദാക്കുകയും അപ്പീല്‍ നല്‍കാന്‍ സി.ബി.ഐയ്ക്ക് സമയം അനുവദിക്കുകയും ചെയ്തു.

രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ട് പോകരുതെന്ന വ്യവസ്ഥയിലുമാണ് പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് സി.ബി.ഐക്ക് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇന്ദ്രാണി മുഖര്‍ജിയുടെ മുൻ ഭാർത്താവാണ് പീറ്റര്‍ മുഖര്‍ജി. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകള്‍ ഷീന ബോറയെ വധിച്ച കേസില്‍ 2015 നവംബര്‍ 19നാണ് പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും അറസ്റ്റിലായത്. അന്ന് മുതല്‍ വിചാരണാ തടവുകാരായി ജയിലില്‍ കഴിയുകയാണ് ഇരുവരും. അറസ്റ്റിലാകുമ്പോള്‍ ദമ്പതികളായിരുന്ന പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും പിന്നീട് വിവാഹമോചിതരായി.

Also Read ടോംതോമസിനെ ജോളി കൊലപ്പെടുത്തിയത് ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകി; കൊലപാതകം സ്വത്തിന് വേണ്ടിയെന്ന് കുറ്റപത്രം

ഷീന ബോറയെ കൊലപ്പെടുത്തിയതാണെന്ന് ഇവരുടെ വീട്ടുജോലിക്കാരനായ ശ്യാംവര്‍ റായാണ് പുറത്തറിയിച്ചത്. കൊലയാളി പീറ്റര്‍ മുഖര്‍ജിയാണെന്ന് പറയാൻ ഇന്ദ്രാണി നിർദ്ദേശം നൽകിയിരുന്നെന്നും കോടതി നിരീക്ഷിച്ചു. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകനുമായി ഷീന ബോറ പ്രണയത്തിലായതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

 

 

 

First published: February 6, 2020, 6:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading