• HOME
 • »
 • NEWS
 • »
 • crime
 • »
 • Petrol Bomb | കളിയാക്കിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ

Petrol Bomb | കളിയാക്കിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ

ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.

 • Last Updated :
 • Share this:
  തിരുവനന്തപുരം: കാട്ടാക്കടയിൽ (Kattakkada) സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ (Petrol Bomb) യുവാവ് പിടിയിൽ (Arrest). കുറ്റിച്ചൽ അരുകിൽ വടക്കുംകര പുത്തൻവീട്ടിൽ എസ് നിഖിൽ (23) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. നിഖിലിനെ ബൈക്കിൽ സ്ഥലത്തെത്തിച്ച കുറ്റിച്ചൽ സ്വദേശിയായ അൽസാജ് ഒളിവിലാണ്.

  ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പ്രതി പെട്രോൾ ബോംബ് എറിയുകയായിരുന്നു. അന്നേ ദിവസം വൈകീട്ട് മൂന്നരയോടെ സ്കൂളിന് മുന്നിൽ ബസിൽ വന്നിറങ്ങിയ യുവാവിനെ കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്ന വിദ്യാർഥികൾ കളിയാക്കിയിരുന്നു. തുടർന്ന് ഇയാളും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും വിദ്യാർത്ഥികൾ ഇയാളെ കൈയേറ്റം ചെയ്യുകയുമുണ്ടായി.

  ഇതിൽ പ്രകോപിതനായ യുവാവ് സ്ഥലത്ത് നിന്ന് മടങ്ങുകയും അല്പനേരത്തിനുള്ളിൽ മടങ്ങിയെത്തി കൈയിൽ കരുതിയ പെട്രോൾ ബോംബ് എടുത്ത് വിദ്യാർത്ഥികൾക്ക് നേരെ എറിയുകയായിരുന്നു. ഏറ് ലക്ഷ്യം തെറ്റി കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുവരിൽ തട്ടി പൊട്ടിയതോടെ ആർക്കും പരിക്കേറ്റില്ല. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  Also read- Petrol Bomb |സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബേറ്; കളിയാക്കിയത് പ്രകോപനം

  Murder| ഒരുവയസുകാരനെ വായില്‍ മദ്യം കലർത്തിയ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

  നീലഗിരി: ഒരുവയസുള്ള മകന്‍റെ വായില്‍ മദ്യം കലർത്തിയ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ (Mother Arrested). തമിഴ്നാട്ടിലെ ഊട്ടിയിലാണ് (ooty) സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 38കാരിയായ ഗീതയ്ക്ക് സംശയമുണ്ടാകാത്ത രീതിയില്‍ തമിഴ്നാട് പൊലീസ് കേസില്‍ രഹസ്യ അന്വേഷണം നടത്തുകയായിരുന്നു.

  Also Read- Job Fraud | റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ 54കാരി അറസ്റ്റിൽ

  നീലഗിരിയിലെ ഉദഗയ് വാഷര്‍മാന്‍പേട്ട് സ്വദേശിനിയായ ഗീത രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയായ കാര്‍ത്തിക്കിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസുമുള്ള ആണ്‍കുട്ടികളുമായി ഊട്ടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് കാര്‍ത്തിക്കുമായി ഇവര്‍ പിണങ്ങുന്നത്. ഭാര്യയോട് പിണങ്ങിയ കാര്‍ത്തിക് മൂന്ന് വയസ് പ്രായമുള്ള മൂത്ത മകനൊപ്പം കോയമ്പത്തൂരിലേക്ക് പോയി. അവിടെയൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

  ഗീത ഒരു വയസ് പ്രായമുള്ള മകന്‍ നിതിനുമായി ഊട്ടിയിലുമായിരുന്നു താമസം. കുട്ടി പെട്ടന്ന് തലകറങ്ങി വീഴുകയായിരുന്നുവെന്നാണ് ഫെബ്രുവരിയില്‍ ഗീത ആശുപത്രി അധികൃതരെ അറിയിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്തിരുന്നു. അസ്വാഭാവിക മരണത്തിനായിരുന്നു കേസ് എടുത്തത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിലാണ് ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്. മദ്യം കലര്‍ന്നതായിരുന്നു കുഞ്ഞിന് നല്‍കിയ ഭക്ഷണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. തൊട്ടിലില്‍ ആട്ടുന്നതിന് ഇടയില്‍ കുഞ്ഞിന്‍റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെയാണ് പൊലീസ് ഗീതയെ ചോദ്യം ചെയ്തത്.
  Published by:Naveen
  First published: