• HOME
  • »
  • NEWS
  • »
  • crime
  • »
  • കന്യാകുമാരിയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബാക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കന്യാകുമാരിയിൽ ബിജെപി പ്രവർത്തകന്‍റെ വീടിനുനേരെ ബോംബാക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം രാത്രി മധുര, സേലം ജില്ലകളിലെ ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞിരുന്നു

  • Share this:
കന്യാകുമാരി: തമിഴ്നാട്ടിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കും ഹിന്ദുസംഘടനാ ഓഫീസുകൾക്കുമെതിരായ ബോംബാക്രമണങ്ങൾ വർദ്ധിക്കുന്നു. ഇന്നലെ രാത്രി കന്യാകുമാരി ജില്ലയിലെ ബിജെപി പ്രവർത്തകന്‍റെ വീടിനു നേരെ അജ്ഞാതരായ രണ്ട് പേർ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി മധുര, സേലം ജില്ലകളിലെ ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞിരുന്നു. ഇന്നലെ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഇറയൻബുവും ഡിജിപി ശൈലേന്ദ്ര ബാബുവും വിവിധ ജില്ലകളിലെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവങ്ങൾ സംബന്ധിച്ച് എല്ലാ ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി. അക്രമികളെ കണ്ടെത്താൻ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് തമിഴ്നാട്ടിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കും ഹിന്ദുസംഘടനാ ഓഫീസുകൾക്കുമെതിരായ ബോംബാക്രമണങ്ങൾ വർദ്ധിച്ചത്.

പെട്രോൾ ബോംബ് എറിയുന്നവർക്കെതിരെ ദേശീയ സുരക്ഷാനിയമ പ്രകാരം കേസെടുക്കുമെന്ന് തമിഴ്നാട് ഡിജിപിയുടെ മുന്നറിയിപ്പ്. പെട്രോൾ ബോംബ് എറിഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 250 പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും 100 പേരുമായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും തമിഴ്നാട് ഡിജിപി ശൈലേന്ദ്ര ബാബു പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മണ്ണെണ്ണ ബോംബ് എറിഞ്ഞ ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ എൻഎസ്എ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published by:Anuraj GR
First published: