• HOME
  • »
  • NEWS
  • »
  • crime
  • »
  • Petrol | ബൈക്കുകളിൽനിന്ന് പെട്രോൾ ഊറ്റുന്നത് വ്യാപകം; റാന്നിയിലെ കള്ളനെ രണ്ടാഴ്ച കഴിഞ്ഞിട്ടും പിടിക്കാനായില്ല

Petrol | ബൈക്കുകളിൽനിന്ന് പെട്രോൾ ഊറ്റുന്നത് വ്യാപകം; റാന്നിയിലെ കള്ളനെ രണ്ടാഴ്ച കഴിഞ്ഞിട്ടും പിടിക്കാനായില്ല

തല മറച്ച്‌ ബര്‍മുഡയും ധരിച്ച്‌ കുപ്പിയും പിടിച്ചുള്ള ഒരു യുവാവിന്‍റെ ചിത്രമാണ് സിസിടിവി ക്യാമറയിൽ തെളിയുന്നത്.

Petrol Diesel Price

Petrol Diesel Price

  • Share this:
പത്തനംതിട്ട: രാത്രിയിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളിൽനിന്ന് പെട്രോൾ ഊറ്റിയെടുക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിന് പരിസരത്തായി നിരവധി പേരുടെ ബൈക്കുകളിൽനിന്ന് ഇന്ധനം മോഷ്ടിക്കപ്പെട്ടു. മോഷ്ടാവിന്‍റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞെങ്കിലും പൊലീസിന് ഇയാളെ പിടികൂടാനായിട്ടില്ല.

റാന്നിയിലുള്ള കീപ്പനാല്‍ ലോഡ്ജിലെയും ബസ് സ്റ്റാന്‍ഡിന്‍റെയും പരിസരങ്ങളിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽനിന്നാണ് പെട്രോൾ മോഷ്ടിക്കപ്പെടുന്നത്. തല മറച്ച്‌ ബര്‍മുഡയും ധരിച്ച്‌ കുപ്പിയും പിടിച്ചുള്ള ഒരു യുവാവിന്‍റെ ചിത്രമാണ് സിസിടിവി ക്യാമറയിൽ തെളിയുന്നത്. കാമറയിൽ ഒരാളുടെ ചിത്രമാണ് പതിഞ്ഞതെങ്കിലും പിന്നിൽ വൻ സംഘമുള്ളതായാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിലെ പെട്രോൾ ഊറ്റിയ യുവാക്കളെ വീഡിയോയിൽ ചിത്രീകരിച്ച് വീട്ടുടമ. തൃശൂർ പുന്നയൂര്‍ അകലാട് മൊഹ്‌യുദ്ദീന്‍ പള്ളി കുന്നമ്ബത്ത് സിറാജുദ്ദീന്റെ വീട്ടിലാണ് യുവാക്കള്‍ എത്തി ബൈക്കിലെ പെട്രോള്‍ ഊറ്റിയത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നത് സ്ഥിരമായതോടെയാണ് മോഷ്ടാക്കളെ കുടുക്കാൻ സിറാജുദ്ദീൻ ഉറക്കമൊഴിച്ച് കാത്തിരുന്നത്.

Also Read- വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് യുവാക്കള്‍ വീട്ടിൽ എത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്ന സിറാജുദ്ദീന്‍ ഒരു സംഘം യുവാക്കൾ ബൈക്കിൽനിന്ന് പെട്രോൾ ഊറ്റുന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. എന്നാൽ ഇവരെ പിന്നാലെ കൂടി പിടികൂടാൻ ശ്രമിച്ചെങ്കിലും യുവാക്കൾ ഓടി രക്ഷപെടുകയായിരുന്നു. ഇതേ തുടർന്ന് സിറാജുദ്ദീൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
സിറാജുദ്ദീൻ ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങൾ പ്രകാരം അണ്ടത്തോട് സ്വദേശിയുടെതാണ് ബൈക്കെന്ന് പൊലീസ് കണ്ടെത്തി. മുൻവശത്ത് നമ്പർ പ്ലേറ്റ് ഒഴിവാക്കിയാണ് സംഘം സിറാജുദ്ദീന്‍റെ വീട്ടിലെത്തിയത്. പിന്നിലെ നമ്പര്‍ പ്ലേറ്റ് മടക്കിവച്ച നിലയിലായിരുന്നു. മാര്‍ച്ച്‌ 14 ന് സമാനമായ രീതിയില്‍ മറ്റൊരു സംഘം യുവാക്കൾ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടുകാർ ലൈറ്റിട്ടതോടെ അവർ ഓടി രക്ഷപെടുകയായിരുന്നു.


കടുത്ത പ്രതിഷേധങ്ങളുയരുമ്പോഴും രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമായി.

കഴിഞ്ഞ 14 ദിവസത്തിനിടെ എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. ഡീസലിന് അടുത്തിടെയുള്ള  ഏറ്റവും വലിയ വില വര്‍ധനയാണിത്. ഇന്ധനവിലവർധനവിന് എതിരെ ബുധനാഴ്ച മുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ധന വില പ്രശ്നമാണെങ്കിലും ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തണമെന്നായിരുന്നു കേന്ദ്രപെട്രോളിയം മന്ത്രിയുടെ ന്യായീകരണം.

തുടർച്ചയായ രണ്ട് ദിവസം പെട്രോൾ - ഡീസൽ വില കൂടിയ ശേഷം കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

You may also like:വീടുകളിൽ കറുത്ത കൊടി; കറുത്ത മാസ്ക്; ലക്ഷദ്വീപ് പ്രതിഷേധത്തിൽ; പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് കവരത്തിയിൽ

കഴിഞ്ഞ 15 ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ബെഞ്ച്മാർക്ക് ഇന്ധനത്തിന്റെ ശരാശരി വിലയെയും വിദേശനാണ്യ വിനിമയ നിരക്കിനെയും അടിസ്ഥാനമാക്കി എണ്ണക്കമ്പനികൾ പ്രതിദിനം പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നു.
Published by:Anuraj GR
First published: