മൂക്കും വായും പൊത്തിപ്പിടിച്ച് കൊല; പമ്പുടമയുടെ കൊലപാതകത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ

പെട്രോൾ പമ്പിൽ നിന്നുള്ള പണം തട്ടിയെടുക്കാനായിട്ടാണ് കൊലപാതകമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്.

News18 Malayalam | news18-malayalam
Updated: October 15, 2019, 8:03 PM IST
മൂക്കും വായും പൊത്തിപ്പിടിച്ച് കൊല; പമ്പുടമയുടെ കൊലപാതകത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
crime-scene-rt
  • Share this:
തൃശൂർ: തൃശൂർ കയ്പമംഗലത്ത് കാണാതായ പമ്പ് ഉടമയുടെ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂക്കും വായും പൊത്തിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കയ്പമംഗലം സ്വദേശി മനോഹരനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

also read:കൂട് എത്താറായി എന്ന് വിളിച്ചു പറഞ്ഞ കോട്ടയംകാരുടെ നാട്

പെട്രോൾ പമ്പിൽ നിന്നുള്ള പണം തട്ടിയെടുക്കാനായിട്ടാണ് കൊലപാതകമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. പ്രദേശവാസികൾ തന്നെയാണ് കൊലപാതകത്തിന് പിന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേസമയം അക്രമി സംഘം കൊണ്ട് പോയ മനോഹരന്റെ വാഹനവും കണ്ടെത്തി. മലപ്പുറം അങ്ങാടിപ്പുറത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി പമ്പിൽ നിന്നു പോയ മനോഹരനെ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗുരുവായൂരിൽ വഴിയരികിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പമ്പിലെ കളക്ഷൻ അടങ്ങിയ ബാഗ്, ആഭരണങ്ങൾ എന്നിവ മോഷണം പോയിട്ടുണ്ട്.
First published: October 15, 2019, 8:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading