തിരുവല്ല: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തിരുവല്ല ഇടിഞ്ഞില്ലത്തെ പെട്രോള്‍ പമ്പിലാണ് ആക്രമണം ഉണ്ടായത്. പമ്പ് ജീവനക്കാരനായ അഖില്‍രാജിനാണ് ആക്രമണത്തില്‍ കുത്തേറ്റത്.
മുഖത്ത് കുത്തേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11.15-ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുയുവാക്കളാണ് കുപ്പിയില്‍ പെട്രോള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. കുപ്പിയില്‍ ഇന്ധനം നല്കാന് പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും അതിനാല്‍ പെട്രോള്‍ നല്‍കാനാവില്ലെന്നും ജീവനക്കാര്‍ ഇവരോട് പറഞ്ഞു.
തുടര്‍ന്ന് ജീവനക്കരോട് തട്ടിക്കയറുകയും മര്‍ദിക്കുകയുമായിരുന്നു.
ഇതിനിടെയാണ് അഖില്‍രാജിന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് അക്രമികളിലൊരാളെ ജീവനക്കാര്‍ തന്നെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
Also Read-Arrest| കഞ്ചാവും നിരോധിത മയക്കുമരുന്നുമായി ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
Child Marriage | മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; രഹസ്യ വിവാഹം നടന്നത് ഒരു വർഷം മുൻപ്
മലപ്പുറം: മലപ്പുറത്ത് (Malappuram) ശൈശവ വിവാഹം (Child Marriage). പതിനാറ് വയസുകാരിയെയാണ് ഒരു വര്‍ഷം മുന്‍പ് രഹസ്യമായി ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. 6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം വണ്ടൂര്‍ സ്വദേശിയായ ബന്ധുവായി നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല.
ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാവാത്ത കാര്യം അറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Also Read-'ഗണപതി ഹോമം; പേര് രഞ്ജിത്ത്, നാള് പുണര്‍തം, പാലാ പൊലീസ് സ്റ്റേഷൻ'; മോഹൻദാസ് 14 വർഷത്തിനുശേഷം പിടിയിലായത് ഇങ്ങനെ
സംഭവത്തില്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈഫ് പെല്‍ഫയര്‍ കമ്മറ്റി ജില്ലാ ചെയര്‍പേഴ്സണ്‍ പ്രതികരിച്ചു.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും പോക്സോ നിയമ പ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നല്കുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.