മധ്യപ്രദേശ്: ഇന്ധനംനിറച്ച ശേഷം ബില്ല് ആവശ്യപ്പെട്ടെ ഡോക്ടറെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ആക്രമിച്ചു. ശനിയാഴ്ച രാത്രി ഇന്ദോറിലെ പെട്രോള്‍ പമ്പിൽ വച്ചായിരുന്നു അക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്തു. യുവഡോക്ടറായ അവിനാശ് വിശ്വാനിയെയാണ് പമ്പ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയതിനു ശേഷം കാറില്‍ ഇന്ധനം നിറയ്ക്കാനായി പമ്പില്‍ കയറുകയായിരുന്നു. എന്നാല്‍ നിറച്ച ശേഷം ഡോക്ടര്‍ ബില്ല് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരന് ബില്ല് നല്കാന് തയ്യാറായില്ല. തുടര്‍ന്ന് പമ്പിലെ മറ്റൊരാളുടെ അടുത്തേക്കാണ് ഡോക്ടറെ പറഞ്ഞുവിട്ടത്. എന്നാല്‍ ഇയാള്‍ മോശമായി പെരുമാറുകയും ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു.
വടി വച്ച് ഡോക്ടറെയും സംഘത്തെയും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പമ്പ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.