HOME /NEWS /Crime / Pocso | വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമം; കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

Pocso | വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമം; കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

Jis-thomas

Jis-thomas

ക്ലാസ് മുറിയിലും പരിശീലന സമയങ്ങളിലും ശരീര ഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ ജിസ് തോമസ് സ്പർശിക്കുന്നതായി വിദ്യാർത്ഥിനി മാതാപിതാക്കളോട് പറഞ്ഞിരുന്നു

  • Share this:

    ഇ​ടു​ക്കി: വി​ദ്യാ​ര്‍​ഥി​നി​യെ ക്ലാസ് മുറിയിൽ ലൈംഗികമായി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കാ​യി​കാ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി വ​ഴി​ത്ത​ല​യി​ലാ​ണ് സം​ഭ​വം. കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജീ​സ് തോ​മ​സ് ആ​ണ് പിടിയിലായത്. ക്ലാ​സ് മു​റി​യി​ല്‍ വ​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി ഇ​യാ​ള്‍​ക്കെ​തി​രെ കേസ് എടുത്തിട്ടുണ്ട്.

    ക്ലാസ് മുറിയിലും പരിശീലന സമയങ്ങളിലും ശരീര ഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ ജിസ് തോമസ് സ്പർശിക്കുന്നതായി വിദ്യാർത്ഥിനി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതരാണ് പൊലീസിൽ പീഡനശ്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ജിസ് തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    നടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി; രണ്ടുപേർ അറസ്റ്റിൽ

    ചെന്നൈ: വീട്ടിൽ അതിക്രമിച്ചു കയറി നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. തമിഴ് സിനിമാ-സീരിയൽ താരത്തിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ മധുരവയൽ സ്വദേശി കണ്ണദാസൻ, രാമപുരം സ്വദേശി ശെൽവകുമാർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

    Also Read- മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

    നടിയുടെ വലരസവക്കത്തെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വാതിൽ കുറ്റിയിട്ട അക്രമിസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി നടിയെ വിവസ്ത്രയാക്കുകയും ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. അതിനുശേഷം നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പിന്നാലെ നടിയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാലയും അലമാരയിൽ ഉണ്ടായിരുന്ന 55000 രൂപയും തട്ടിയെടുത്ത ശേഷം പെട്ടെന്ന് അവിടെ നിന്ന് കടന്നുകളഞ്ഞു. ഇവർ ബൈക്കിലാണ് വന്നതെന്ന് നടി നൽകിയ പരാതിയിൽ പറയുന്നു.

    നടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വൈകാതെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. എന്നാൽ നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കാനായില്ല. സംഭവത്തിന് ശേഷം ഫോൺ തറയിൽ എറിഞ്ഞുടച്ചെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറയുന്നു.

    മത്സ്യവിൽപ്പനക്കാരനാണ് പ്രതി കണ്ണദാസനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ മുമ്പ് ക്രിമിനൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. നടിയുടെ താമസസ്ഥലത്ത് മൽസ്യവ്യാപാരം നടത്തിയിരുന്നത് ഇയാളാണെന്നാണ് സൂചന. നടി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയാണ് കണ്ണദാസൻ സുഹൃത്തായി ശെൽവകുമാറിനെയും കൂട്ടി കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.

    First published:

    Tags: Crime news, Idukki, Pocso case