കൊച്ചി: പാലാരിവട്ടം മേൽപ്പാല അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ കോടതി വിജിലൻസിന്റെ റിപ്പോർട്ട് തേടി.
നോട്ട് നിരോധന കാലത്ത് പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടിൽ 10 കോടി രൂപ എത്തിയത് അന്വേഷിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
2016 നവംബര്‍ 15 ന് ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ പത്രത്തിന്റെ പേരിലുള്ള പഞ്ചാബ് നാഷണല്‍ബാങ്ക് അക്കൗണ്ടിൽ 10 കോടിരൂപ എത്തിയെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്. പി.എ അബ്ദുള്‍ സമീര്‍ എന്നയാളാണ് പണം അയച്ചത്. ഇതേ ദിവസം എസ്ബിഐ അക്കൗണ്ടിലും കോടികളെത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.