• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മകളെ കൊന്നതും എലിവിഷം കൊടുത്ത് : പിണറായി കൊലപാതകത്തില്‍ ഗൂഢാലോചന ?

പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യ കുറ്റം സമ്മതിക്കുന്നത്.

news18
Updated: April 25, 2018, 7:59 PM IST
മകളെ കൊന്നതും എലിവിഷം കൊടുത്ത് : പിണറായി കൊലപാതകത്തില്‍ ഗൂഢാലോചന ?
പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യ കുറ്റം സമ്മതിക്കുന്നത്.
news18
Updated: April 25, 2018, 7:59 PM IST
കണ്ണൂര്‍ : പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒന്‍പത് വയസുകാരിയും കൊല്ലപ്പെട്ടത് വിഷം ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്. കുട്ടിയുടെ ഉള്ളിലും അലൂമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടതോടെ സൗമ്യയുടെ അച്ഛനും അമ്മയും അടക്കം എല്ലാവരെയും സമാന രീതിയില്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിരിക്കുകയാണ്.

പടന്നക്കര വണ്ണത്താംവീട്ടിലെ കുഞ്ഞിക്കണ്ണകുഞ്ഞിക്കണ്ണന്‍(75), മാതാവ് കമല(65), മക്കളായ കീര്‍ത്തന(ഒന്ന്), ഐശ്വര്യ(ഒന്‍പത്) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു കുട്ടി കീര്‍ത്തന 2012 ലും മരിച്ചിരുന്നു. ഇതോടെയാണ് ഒരു കുടുംബത്തിലെ നാലു പേരുടെ മരണം നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായതും പലരും സംശയങ്ങളുമായി രംഗത്തെത്തിയതും. ഇതിനിടെ ഇക്കഴിഞ്ഞ ദിവസം സൗമ്യയെയും അവശയായനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് നാലു മരണത്തെകുറിച്ചും വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സൗമ്യയുടെ നീക്കത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.

പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യ കുറ്റം സമ്മതിക്കുന്നത്. തുടക്കത്തില്‍ എല്ലാം നിഷേധിച്ച് പിടിച്ചു നിന്നെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ്അടക്കം നിരത്തിയുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.
First published: April 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍