• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അവിഹിതം മകള്‍ കണ്ടത് പക ഇരട്ടിപ്പിച്ചു; ചോദ്യം ചെയ്യലില്‍ എല്ലാം വെളിപ്പെടുത്തി സൗമ്യ


Updated: April 26, 2018, 8:11 PM IST
അവിഹിതം മകള്‍ കണ്ടത് പക ഇരട്ടിപ്പിച്ചു; ചോദ്യം ചെയ്യലില്‍ എല്ലാം വെളിപ്പെടുത്തി സൗമ്യ

Updated: April 26, 2018, 8:11 PM IST
 

കണ്ണൂര്‍: മാതാപിതാക്കള്‍ക്കും മക്കള്‍ക്കും എലിവിഷം നല്‍കി കൊലപ്പെടുത്താനുള്ള മാനസികാവസ്ഥയിലേക്കെത്തിച്ചത് പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ ആരംഭിച്ച വഴിവിട്ട ജീവിതമെന്നു സൗമ്യയുടെ വെളിപ്പെടുത്തല്‍. ഒരു തവണ അനാശാസ്യ പ്രവര്‍ത്തിയില്‍ വീണു പോയ തനിക്ക് പിന്നീട് അതില്‍ നിന്നു പുറത്തുകടക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൗമ്യ പൊലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്.

താന്‍ ആദ്യമായി ബന്ധപ്പെട്ട 16കാരനുമായി വര്‍ഷങ്ങള്‍ക്കു ശേഷവും ബന്ധം തുടരുന്നുണ്ടെന്നും അവര്‍ പൊലീസിനോടു പറഞ്ഞു. നിരവധി പേരുമായുണ്ടായിരുന്ന ബന്ധത്തിനിടെയാണ് 16 കാരനെ പരിചയപ്പെട്ടത്. ഇയാളുമായുള്ള ബന്ധം മകളും മാതാപിതാക്കളും അറിഞ്ഞതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും ചോദ്യം ചെയ്യലില്‍ സൗമ്യ വ്യക്തമാക്കി. ഇതിനിടെ രണ്ടു ചെറുപ്പക്കാരുമായി അസ്വാഭാവിക സാഹചര്യത്തില്‍ തന്നെ മകള്‍ കണ്ടിരുന്നു. ഇക്കാര്യം മകള്‍ അമ്മയോടും പറഞ്ഞു. ഇതോടെയാണ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ചോറില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. അവശയായ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. എന്നാല്‍ ഈ മരണത്തില്‍ ആരും സംശയം പ്രകടിപ്പിക്കാത്തത് മറ്റു കൊലകള്‍ നടത്താന്‍ ധൈര്യം നല്‍കിയെന്നും ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

സാമ്പാറില്‍ എലിവിഷം കലര്‍ത്തിയാണ് അമ്മയ്ക്ക് നല്‍കിയത്. ഛര്‍ദ്ദിച്ചപ്പോള്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി. അമ്മയുടെ മരണവും ആരും സംശയയിച്ചില്ല. ഇതിനു പിന്നാലെയാണ് പിതാവിനെയും ഒഴിവാക്കിയാല്‍ തന്റെ ഇഷ്ടപ്രകാരം ജീവിക്കാമെന്ന ചിന്ത സൗമ്യയ്ക്കുണ്ടായത്. അമ്മയുടെ മരണം ആരും സംശയിക്കാത്തതും പിതാവിന്റെ കൊലപാതകത്തിന് ധൈര്യം പകര്‍ന്നു. പിതാവിന് ചൂടു രസത്തിലാണ് എലിവിഷം കലക്കി നല്‍കിയത്.

ഇതിനിടെ ഒരു കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങള്‍ നാട്ടില്‍ സംസാര വിഷയമാകുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ സൗമ്യയുടെ വീട്ടിലെത്തുകയും ചെയ്തു. മുഖ്യമന്ത്രി അപ്രതീക്ഷിതമായി വീട്ടിലെത്തിയതോടെ സൗമ്യയുടെ ശരീരഭാഷയിലുണ്ടായ വ്യത്യാസം അന്ന് നാട്ടുകാരില്‍ പലര്‍ക്കും പലതരം സംശങ്ങള്‍ക്കും ഇടനല്‍കി. ഇതില്‍നിന്നു നാട്ടുകാരുടെ ശ്രദ്ധതിരിക്കുന്നതിനാണ് തന്റെ കിണറ്റില്‍ ആരോ അമോണിയ കലര്‍ത്തിയെന്ന കഥ സൗമ്യ പ്രചരിപ്പിച്ചത്.

തുടര്‍ന്ന് കൂടുതല്‍ വിശ്വാസ്യതയ്ക്കുവേണ്ടി ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്തു. ഇതിനിടെ തുടര്‍ച്ചയായ മരണങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൊലയാളി സൗമ്യ ആണെന്നു വ്യക്തമാക്കുന്ന തെളവുകള്‍ പ്രഥമിക പരിശോധനയില്‍ ലഭിച്ചതോടെ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യ സത്യം തുറന്നു പറയാന്‍ തയാറായത്.
First published: April 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍