• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്താന്‍ സൗമ്യയ്ക്ക് കാമുകന്‍മാരുടെ സഹായം; 23 കാരനുമായും 65കാരനുമായും സംസാരിച്ചിരുന്നത് മണിക്കൂറുകളോളം; മുന്‍ ഭര്‍ത്താവിനെ കേസിലേക്ക് വഴിച്ചിഴച്ച് കാമുകന്‍മാരെ രക്ഷിക്കാനുള്ള ശ്രമം പൊളിച്ച് അന്വേഷണസംഘം


Updated: May 8, 2018, 8:32 PM IST
മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്താന്‍ സൗമ്യയ്ക്ക് കാമുകന്‍മാരുടെ സഹായം; 23 കാരനുമായും 65കാരനുമായും സംസാരിച്ചിരുന്നത് മണിക്കൂറുകളോളം; മുന്‍ ഭര്‍ത്താവിനെ കേസിലേക്ക് വഴിച്ചിഴച്ച് കാമുകന്‍മാരെ രക്ഷിക്കാനുള്ള ശ്രമം പൊളിച്ച് അന്വേഷണസംഘം

Updated: May 8, 2018, 8:32 PM IST
കണ്ണൂര്‍: വഴിപിഴച്ച ജീവിതം നയിക്കാന്‍ മാതാപിതാക്കളെയും മകളെയും എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ സൗമ്യയ്ക്ക് കാമുകന്‍മാരുടെ സാഹായവും ലഭിച്ചിരുന്നെന്നു പൊലീസ്. കൊലപാതകത്തില്‍ കാമുകന്‍മാരുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

സൗമ്യയുടെ ഫോണ്‍ കോളുകള്‍ കേന്ദീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടു കാമുകന്‍മാര്‍ പൊലീസിന്റെ വലയിലായത്. ഒരാള്‍ക്ക് 23 വയസും മറ്റൊരാള്‍ക്ക് 65 വയസുമുണ്ട്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. കൂടുതല്‍ തെളിവെടുപ്പിന്റെ ഭാഗമായി സൗമ്യയെ പൊലീസ് നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

കൊലപാതകം നടന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ സൗമ്യ ഏറ്റവുമധികം സംസാരിച്ചത് 23 കാരനായ കാമുകനുമായാണെന്നും പൊലീസ് കണ്ടെത്തി. സൗമ്യയെ പലസ്ഥലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്നത് 23 കാരനായ ഈ കാമുകനാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഫോണ്‍ രേഖകളില്‍ നിന്ന് ലഭിച്ച വിവിരങ്ങളനുസരിച്ച് വയോധികനായ കാമുകനുമായും 23 കാരനുമായും സൗമ്യയ്ക്ക് ഒരു പോലെ ബന്ധമുണ്ടായിരുന്നെന്നു വ്യക്തമായിട്ടുണ്ട്.

ഇവര്‍ രണ്ടു പേരുമാണ് കൊലപാതകം നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ സൗമ്യയ്ക്ക് നല്‍കിയതെന്നും അന്വേഷണ സംഘം പറയുന്നു.
ഇതിനിടെ ഇളയെ മകളെ കൊലപ്പെടുത്തിയത് മുന്‍ഭര്‍ത്താവ് കിഷോര്‍ ആണെന്നു സൗമ്യ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് കിഷോറിനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഇതിനാവശ്യമായ തെളിവുകള്‍ കണ്ടെത്താനായില്ല. കൊലപാതക കേസിലെ അന്വേഷണം വഴിതിരിച്ചു വിടാനും കാമുകന്‍മാരെ രക്ഷിക്കാനുമാണ് മുന്‍ഭര്‍ത്താവിനെതിരെ സൗമ്യ മൊഴി നല്‍കിയതെന്നാണ് പൊലീസിന്റെ നിഗമനം.
Loading...
മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ റിമന്‍ഡിലായിരുന്ന സൗമ്യ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നാലുദിവസത്തെ കസ്റ്റഡിക്കു ശേഷം പത്തിന് ഇവരെ വീണ്ടും തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വരും ദിവസങ്ങളില്‍ കാമുകന്‍മാരുടെ അറസ്റ്റും രേഖപ്പെടുത്തുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

 
First published: May 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍