• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

കീര്‍ത്തനയുടേതും കൊലപാതകമോ? സൗമ്യയെ വിശ്വസിക്കാതെ ഭര്‍ത്താവിനെ തേടി പൊലീസ്

News18 Malayalam
Updated: April 26, 2018, 9:37 PM IST
കീര്‍ത്തനയുടേതും കൊലപാതകമോ? സൗമ്യയെ വിശ്വസിക്കാതെ ഭര്‍ത്താവിനെ തേടി പൊലീസ്
News18 Malayalam
Updated: April 26, 2018, 9:37 PM IST
കണ്ണൂര്‍: വഴിവിട്ട ജീവിതത്തിനു തടസമാകാതിരാക്കാന്‍ മാതാപിതാക്കളെയും മക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയുടെ മുന്‍ഭാര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്യും.

ഇവരുടെ മൂത്തമകള്‍ കീര്‍ത്തനയുടെ മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മുന്‍ഭര്‍ത്താവ് കൊല്ലം സ്വദേശിയായ കിഷോറിനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കുടുംബത്തിലെ മറ്റു മൂന്നു പേരും കൊല്ലപ്പെട്ടതിനു സമാനമായ സാഹചര്യത്തിലാണ് 2012-ല്‍ ഒന്നര വയസുള്ള കീര്‍ത്തനിയും മരിച്ചത്. അതേസമയം കീര്‍ത്തനയുടേത് സ്വാഭാവിക മരണമായിരുന്നെന്നാണ് സൗമ്യ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൊലപാതക പരമ്പര ആസൂത്രണം ചെയ്തു നടപ്പാക്കിയ പ്രതിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ അന്വേഷണസംഘം തയാറായിട്ടില്ല.

സൗമ്യയുടെ വാദം മുഖവിലയ്‌ക്കെടുത്താലും മൊഴികളില്‍ വൈരുദ്ധമുണ്ടെന്ന നിലപാടിലാണ് പൊലീസ്. ആദ്യ കൊലപാതകത്തില്‍ ആരും സംശയം പ്രകടിപ്പിക്കാതിരുന്നതാണ് മറ്റു കൊലപാതകങ്ങള്‍ നടപ്പിലാക്കാന്‍ പ്രേരണയായതെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ആദ്യ കൊലപാതകമെന്ന് ഉദ്ദേശിച്ചത് കീര്‍ത്തനയെ ആണോ ഐശ്വര്യയെ ആണോ എന്ന സംശയമാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. എന്നാല്‍ ആദ്യ മകളുടേത് സ്വാഭാവിക മരണമായിരുന്നെന്ന മൊഴിയില്‍ സൗമ്യ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.

കീര്‍ത്തനയുടേത് ആറു വര്‍ഷം മുന്‍പ് നടന്ന മരണമായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക ദുഷ്‌ക്കരമാണ്. അതേസമയം ശ്വാസതടസവും ഛര്‍ദ്ദിയും ഭാദിച്ചതിനെ തുടര്‍ന്നാണ് കീര്‍ത്തന മരിച്ചതെന്നാണ് പറയപ്പെടുന്നത്. അതു കൊണ്ടുതന്നെ കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

അതേസമയം കീര്‍ത്തന തന്റെ മകളല്ലെന്ന നിലപാടിലാണ് മുന്‍ഭര്‍ത്താവ് കിഷോര്‍. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നിത്യവും വഴക്കിട്ടിരുന്നതായും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. സത്യം തെളിയിക്കാനായി കിഷോര്‍ തന്നെക്കൊണ്ട് എലിവിഷം കഴിപ്പിച്ചെന്നും തുടര്‍ന്ന് ഏറെക്കാലത്തെ ആശുപത്രി വാസത്തിനുശേഷമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയും കുട്ടിയുടെ മരണത്തില്‍ ദുരൂഹത സംശയിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നു. കശുവണ്ടി ഫാക്ടറിയിലെ ജോലിക്കിടെയാണ് കിഷോറിനെ സൗമ്യ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വഴക്ക് പതിവായതോടെ സൗമ്യ തന്റെ പിണറായിയിലുള്ള കുടുംബ വീട്ടിലേക്കു താമസം മാറുകയായിരുന്നു.

കിഷോറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താല്‍ കാര്‍ത്തനയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വേണ്ടി വന്നാല്‍ സൗമ്യയുമായി ബന്ധമുള്ളവരെയെല്ലാം ചോദ്യം ചെയ്യേണ്ടി വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ ഭാഗമായി സൗമ്യയെ സ്ഥിരമായി ഫോണില്‍ വിളിക്കാറുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
Loading...

ഇതിനിടെ കൊലപാതകങ്ങളെ കുറിച്ച് മറ്റാര്‍ക്കെങ്കിലും അറിവുണ്ടായിരുന്നോ എന്ന സംശയവും ശക്തമാകുകയാണ്. തന്റെ കിണറ്റില്‍ അമോണിയയുടെ അംശം കണ്ടെത്തിയെന്നു സ്ഥാപിക്കുന്ന പരിശോധന റിപ്പോര്‍ട്ട് സൗമ്യ സംഘടിപ്പിച്ചതാണ് ഈ സംശയത്തിനു കാരണം.

കൊലപാതകങ്ങള്‍ അറിയാവുന്ന മറ്റാരെങ്കിലും സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ഇവരെ സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതു തെളിയിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
First published: April 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...