പലതരം മോഷണം കേട്ടിട്ടുണ്ട്. ആഭരണങ്ങളും പണവും എന്തിന് വാഴക്കുല വരെ മോഷണം പോയതും വാർത്തകളിൽ ഇടം പിടിക്കാറുണ്ട് . എന്നാൽ ഇപ്പോഴിതാ കേട്ടാൽ അമ്പരന്ന് പോകുന്ന തരത്തിലുളള മോഷണമാണ് കാസർഗോഡ് നീലേശ്വരം സ്വദേശിക്ക് നേരിടേണ്ടിവന്നത്. നീലേശ്വരം സ്വദേശി ചന്ദ്രന്റെ വീട്ടുമുറ്റത്ത് മുറിച്ചുവച്ച 800 വാഴയിലയുടെ കെട്ടാണ് കള്ളൻ കൊണ്ടുപോയത്.
Also read-വിമാന യാത്രയിലെ മദ്യപാനം; ലക്കുകെട്ട യാത്രക്കാരൻ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു
ഹോട്ടലുകളിൽ വാഴയില നൽകുന്ന ബിസിനസാണ് ചന്ദ്രന്റെ മകൻ മിനിഷിനുള്ളത്. നീലേശ്വരം മന്ദംപുറം കാവിൽ നൽകുന്നതിനായി മിനിഷ് മുറിച്ച് വച്ച വാഴയിലയാണ് മോഷണം പോയത്. ആവശ്യക്കാരുണ്ടാകുമെന്നും എന്നാൽ മോഷ്ടിച്ച് കൊണ്ടുപോകുമെന്ന് കരുതിയില്ലെന്നുമാണ് വീട്ടുകാർ പറയുന്നത്. വാഴയിലയായത് കൊണ്ട് തന്നെ പോലീസിൽ പരാതിപ്പെടേണ്ടെന്ന നിലപാടിലാണ് വീട്ടുകാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.