• HOME
  • »
  • NEWS
  • »
  • crime
  • »
  • Student Attack | അടിവയറിലടക്കം ചവിട്ടി; ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്സിന്‍റെ ക്രൂര മര്‍ദ്ദനം

Student Attack | അടിവയറിലടക്കം ചവിട്ടി; ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്സിന്‍റെ ക്രൂര മര്‍ദ്ദനം

വാഴത്തോപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം

  • Share this:
    ഇടുക്കിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം.  വാഴത്തോപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം . മർദ്ദനത്തില്‍ പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്കൂൾ മുറ്റത്തു നിന്നിരുന്ന പ്ലസ് വൺ വിദ്യാർത്ഥി ഇടുക്കി നാരകക്കാനം സ്വദേശി സാബുവിൻറെ മകൻ അമൽ സാബുവിനെയാണ് നാല് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. ഇവരെ സ്കൂള്‍ അധികൃതര്‍ സസ്പെൻഡ് ചെയ്തു.

    സ്ഥിതി വഷളായതോടെ പ്രിന്‍സിപ്പല്‍ ഇടപെട്ട് പി.ടി.എ പ്രസിഡന്‍റ് അടക്കമുള്ളവരെ വിളിച്ചുവരുത്തി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ 4 സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. സംഭവ ശേഷം വൈകീട്ട് വീട്ടിലെത്തിയ അമലിന് കനത്ത വയറുവേദന അടക്കം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.

    READ ALSO- Student Complaint| ടീച്ചർ തല്ലുന്നു; അറസ്റ്റ് ചെയ്യണം, പരാതിയുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ

    തുടർന്ന് ആദ്യം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിവയറ്റിലും മറ്റും ചവിട്ടേറ്റതിനാൽ കൂടുതല്‍ പരിശോധനകള്‍ക്കായി അമലിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമലിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Drug Seized | ബൈക്കിന്റെ ടൂള്‍ ബോക്‌സില്‍ ഹാഷിഷ് ഓയില്‍; രണ്ട് യുവാക്കള്‍ പിടിയില്‍


    ആലപ്പുഴ: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നുമായി(Drug) രണ്ട് യുവാക്കളെ പൊലീസ് പിടികൂടി(Arrest). കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് ഹാഷിഷ് ഓയിലുമായി അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കല്‍ ജോസഫ് ഷാന്‍ജിന്‍ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    പ്രതികളുടെ പക്കല്‍ നിന്ന് 110 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂള്‍ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. എറണാകുളത്തുനിന്നും ബൈക്കില്‍ ചേര്‍ത്തല, അര്‍ത്തുങ്കല്‍ഭാഗത്ത് ചെറുകിട വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

    READ ALSO- Arrest | വീടുവെക്കാന്‍ കിട്ടിയ പണത്തിന്‍റെ പങ്ക് നല്‍കിയില്ല; മകളുടെ കാല്‍ അച്ഛന്‍ കട്ടിള കൊണ്ട് അടിച്ചൊടിച്ചു

    ഒരു കുപ്പിക്ക് 7000 മുതല്‍ 10000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. അതേസമയം മറ്റൊരു സംഭവത്തില്‍ മലപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയിലായി നടുവട്ടം നാഗപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിക്ക്, തെക്കേ നാഗപ്പറമ്പ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കുറ്റിപ്പുറം നടുവട്ടം- നാഗപ്പറമ്പ് ഭാഗങ്ങളില്‍ കുറ്റിപ്പുറം എക്‌സൈസ് നടത്തിയ റെയ്ഡിലാണ് അര കിലോയോളം ഹാഷിഷ് ഓയിലുമായി ഇവര്‍ പിടിയിലായത്.

    നടുവട്ടം നാഗപ്പറമ്പ് കുഞ്ഞീന്‍കുട്ടിയുടെ മകനാണ് മുഹമ്മദ് ആഷിക്ക്(21). തെക്കേ നാഗപ്പറമ്പ് കുഞ്ഞുവിന്റെ മകനാണ് മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ (22). കുറ്റിപ്പുറം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാദിക്കും പാര്‍ട്ടിയും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചില്ലറ വില്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.
    Published by:Arun krishna
    First published: