നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഷൂ ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മർദനം; മുഖത്തും നട്ടെല്ലിനും പരിക്ക്

  ഷൂ ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മർദനം; മുഖത്തും നട്ടെല്ലിനും പരിക്ക്

  ഗുരുവായൂര്‍ മാണിക്കത്തുപടി തൈക്കണ്ടിപറമ്പില്‍ ഫിറോസിന്റെ മകന്‍ ഫയാസിനെയാണ് മര്‍ദിച്ചത്

  • Share this:
   തൃശൂര്‍: സ്‌കൂളില്‍ ഷൂ ധരിച്ച് എത്തിയതിന് പ്ലസ് വണ്‍(Plus one) വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ(Students) മർദനം.
   ഗുരുവായൂര്‍ മാണിക്കത്തുപടി തൈക്കണ്ടിപറമ്പില്‍ ഫിറോസിന്റെ മകന്‍ ഫയാസിനെയാണ് മര്‍ദ്ദിച്ചത്.

   കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ വരുന്നതിനായി ബസ് സ്‌റ്റോപ്പില്‍ ബസ്സ് കാത്തിരിക്കുമ്പോള്‍ ആയിരുന്നു സംഭവം. ഷൂസ് ധരിച്ച് സ്‌കൂളില്‍ എത്തിയതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സീനിയര്‍ വിദ്യാര്‍ത്ഥികളും ഫായിസും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.

   മര്‍ദനത്തില്‍ ഫയാസിന്റെ മുഖത്തിനും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. ഡിസ്‌കിന് തകരാര്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി ചികിത്സ തുടരുന്നുണ്ട് ഫായിസ്.

   ഫായിസിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായ ബന്ധപ്പെട്ട് ഗുരുവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
   സ്‌കൂള്‍ അധികൃതര്‍  നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ റാഗിങ് പ്രകാരം കേസെടുക്കണോ എന്ന് തീരുമാനിക്കന്‍ സാധിക്കുകയുള്ളു എന്ന്  പൊലീസ് അറിയിച്ചു.

   പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

   പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് (underage sister raped) ഗര്‍ഭിണിയാക്കിയതിന് യുവാവിനെ മൈസൂര്‍ പൊലീസ് ( Mysore police) അറസ്റ്റ് ചെയ്തു. 17-കാരിയായ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

   പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. അമ്മ മരിച്ച ശേഷം മുതിര്‍ന്ന രണ്ട് സഹോദരന്‍മാരുടെ കൂടെയാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സഹോരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലാണ് താമസിക്കുന്നത്.

   കടുത്ത മദ്യപാനിയായിരുന്ന സഹോദരന്‍മാരിലൊരാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല.

   പിന്നീട് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. അവിടെ നിന്ന് ഡോക്ടര്‍ ആരാണ് കാരണക്കാരനെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സഹോദരന്റെ പേര് പറയുകയായിരുന്നു. ഇതോടെ ഡോക്ടര്‍ പൊലീസിനെ വിവരം അിറിയിക്കുകയും ആലനഹള്ളി പൊലീസ് എത്തി സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

   പത്തുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 46 വർഷം കഠിന തടവ്

   പാലക്കാട്: പത്തു വയസ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു  കയറി ലൈംഗികാതിക്രമത്തിന് (Rape)  ഇരയാക്കിയ  പ്രതിക്ക് 46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലായ എഴുവന്തല സ്വദേശി കക്കാട്ടിരി ആനന്ദിനാണ് (47) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സെപ്ഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എസ്. നിഷ ഹാജരായി.

   2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് അനേഷണം നടത്തിയത് അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർമാരായ ദീപകുമാർ, മനോഹരൻ എന്നിവരാണ്. കേസിൽ പ്രൊസീക്യൂഷൻ ഭാഗത്തു നിന്നും  15 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി.

   ഇതിന് പുറമെ പാലക്കാട് പോക്സോ കോടതിയിൽ   11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 52 വയസ്സുകാരന് നാലുവർഷം കഠിനതടവും 25000രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി(പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവനുഭവിക്കണം.

   2017- ലാണ് കേസിനാസ്പദമായ സംഭവം. തേങ്ങ നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ ഒരു തെങ്ങിൻതോപ്പിലേക്ക് പെൺകുട്ടിയെ വിളച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. വാളയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ. ഹരിപ്രസാദ് കുറ്റപത്രം തയ്യാാക്കി സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.
   Published by:Jayashankar AV
   First published: